
ഈ അടുത്തിടെ തൃശ്ശൂർ കൈപ്പറമ്പ് നൈൽ ആശുപത്രിയിൽ, കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് റെഗുലേഷൻ ആക്ട് 2018 ൽ പ്രതിപാദിച്ചിരിക്കുന്ന പ്രകാരം വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത നാല് Lab / X Ray ജീവനക്കാരെ പിരിച്ചുവിടുവാനുള്ള തീരുമാനം മാനേജ്മെന്റ് എടുക്കുകയുണ്ടായി. ആശുപത്രി അധികൃതർ സമർപ്പിച്ച വിവരാവകാശ അപേക്ഷ പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ (DME) നിന്നും ലഭിച്ച മറുപടിയിൽ, മേല്പറഞ്ഞ ജീവനക്കാർ നേടിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജുക്കേഷന്റെ യോ, കേരള പാരാമെഡിക്കൽ കൗൺസിലിന്റെയോ സർക്കാർ അംഗീകാരം ലഭിച്ചിട്ടുള്ളതല്ലെന്ന് മനസ്സിലാക്കിയതിന്റെ പശ്ചാത്തലത്തിൽ അവരെ നിയമപരമായി റിട്രൻച്ച്മെന്റ്റ് (Retrenchment, Industrial Dispute Act 1947,Section 25 F പ്രകാരം) ചെയ്യുവാൻ തീരുമാനമായി. അപ്രകാരം ഇവർക്ക് ഒരു മാസം മുൻകൂറായി ടെർമിനേഷൻ നോട്ടീസ് നൽകുകയും നിയമാനുസൃതമായ കോമ്പൻസേഷൻ തുക രേഖാമൂലം നൽകുകയും ചെയ്തതിനുശേഷം, ജൂലൈ 26ന് മാനേജ്മെന്റ് അയോഗ്യരായ ജീവനക്കാർക്ക് ടെർമിനേഷൻ ഓർഡർ നൽകി.
എന്നാൽ കഴിഞ്ഞദിവസം ഈ വിഷയവുമായി ബന്ധപ്പെട്ട് ജീവനക്കാർ ഡിഎൽ ഓ യ്ക്ക് നൽകിയ പരാതിയിൻമേൽ, ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ, ഇന്നലെ (27 ജൂലൈ) ജീവനക്കാരും ഡോ അലോകും പത്നിയും ചർച്ച നടത്തുകയുണ്ടായി. എന്നാൽ അവിടെ സാഹചര്യം തങ്ങൾക്ക് അനുകൂലമല്ല എന്ന് മനസ്സിലാക്കിയ മുപ്പതോളം വരുന്ന യുഎൻഎ പ്രവർത്തകർ DLO ഓഫീസിലേക്ക് ഇടിച്ചു കയറുകയും ചർച്ച അലസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇവർ ഡോക്ടറെ ഭീഷണിപ്പെടുത്തുകയും തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുവാൻ കയ്യേറ്റം ചെയ്യുകയുമുണ്ടായി. ഈ അവസരത്തിൽ ഭയന്നുപോയ ഡോക്ടർ ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയും അവിടെ നിന്ന് ഇറങ്ങാൻ ശ്രമിക്കുകയും ചെയ്തപ്പോൾ യുഎൻഎ പ്രവർത്തകർ അവരെ തടഞ്ഞു വയ്ക്കുകയും മർദ്ദിക്കുകയും ചെയ്തു. പ്രാണരക്ഷാർത്ഥം ഒരുവിധം അവിടെ നിന്നും ഇറങ്ങി അടുത്തുള്ള വെസ്റ്റ് പോലീസ് സ്റ്റേഷനിൽ സാരമായ പരിക്കുകളോടെ ഡോക്ടർ അലോക്കും പത്നിയും അഭയം പ്രാപിച്ചു. തുടർന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഡോക്ടർ, വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സയ്ക്ക് വിധേയനായി വരികയാണ്.
ഈ സംഭവം ഐഎംഎ ശക്തമായി അപലപിക്കുന്നു. പ്രൈവറ്റ് ആശുപത്രികൾക്ക് എതിരെ നടക്കുന്ന ഈ രീതിയിലുള്ള പ്രവർത്തനങ്ങൾ, സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തെ സാരമായി ബാധിക്കുന്ന വിഷയമാണ്. ഡോക്ടർക്കും അദ്ദേഹത്തിന്റെ സ്ഥാപനത്തിനും എതിരായ ആസൂത്രിതമായ ഈ ആക്രമണത്തെ നിയമപരമായി നേരിടുവാൻ ഐഎംഎയുടെ ഭാഗത്ത് നിന്നുള്ള എല്ലാ പിന്തുണയും നൽകുന്നതായി തൃശ്ശൂർ ഐഎംഎ പ്രസ്താവിക്കുന്നു.
Dr Shobhana Mohandas
President IMA Thrissur
Dr Pavan Madhusudan
State Coordinator Committee for Prevention of Violence against Doctors
Kozhikode Leads the Way in Scientific Disposal of Expired Medicines
Odisha Plans to Hire 1,840 Doctors and Over 5,000 Paramedics Soon
India’s Covid-19 Active Cases Drop Below 7,000
Metal Pin Found in Tablet Given to 8-Year-Old in Palakkad
Kozhikode: A retired doctor, who had advertised for a matrimonial alliance in a newspaper, fell victim to a fake marriage scheme.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.