
ലക്‌നൗ: പരിചയസമ്പന്നരായ മികച്ച ഡോക്ടർമാരുടെ സേവനം കൂടുതൽ ലഭ്യമാക്കാൻ വേണ്ടി ഉത്തർ പ്രദേശിൽ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 62 ൽ നിന്ന് 65 ആയി ഉയർത്തി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഉത്തർപ്രദേശ് സർക്കാർ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ മാറ്റം സംസ്ഥാനത്തുടനീളമുള്ള സർക്കാർ ആശുപത്രികളിൽ നിലവിൽ സേവനമനുഷ്ഠിക്കുന്ന ഏകദേശം പതിനാലായിരത്തോളം വരുന്ന ഡോക്ടർമാർക്ക് ബാധകമാകുമെന്ന് പ്രതീക്ഷിക്കുന്നു. “ഒന്ന് മുതൽ നാല് വരെ തലങ്ങളിലുള്ള ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 65 വയസ്സായി ഉയർത്തി. എന്നിരുന്നാലും, ലെവൽ ആറിലെ ഡയറക്ടർമാർ, ഏഴിലെ ഡയറക്ടർ ജനറൽ, അഡീഷണൽ ഡയറക്ടർമാർ, ചീഫ് മെഡിക്കൽ സൂപ്രണ്ടുമാർ, മെഡിക്കൽ സൂപ്രണ്ടുമാർ തുടങ്ങിയ അഡ്മിനിസ്ട്രേറ്റീവ് സ്ഥാനങ്ങളിലുള്ള ഡോക്ടർമാർ 62 വയസ്സിൽ വിരമിക്കുന്നത് തുടരും." മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസ്ഥാന ധനമന്ത്രി സുരേഷ് ഖന്ന പറഞ്ഞു. നേരത്തെ വിരമിക്കാൻ ആഗ്രഹിക്കുന്ന ഡോക്ടർമാർക്ക് സ്വമേധയാ വിരമിക്കലിന് അപേക്ഷിക്കാമെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ ടിബി ഓഫീസർ, ജില്ലാ ലെപ്രസി ഓഫീസർ, പരിശീലന കേന്ദ്രങ്ങളിലെ പ്രിൻസിപ്പൽ തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്ന ഡോക്ടർമാർക്ക് 62 വയസ്സിന് മുകളിൽ അഡ്മിനിസ്ട്രേറ്റീവ് റോളുകൾ വഹിക്കില്ലെന്നും ആശുപത്രികളിൽ ക്ലിനിക്കൽ സേവനം തുടർന്നും നൽകാമെന്നും അദ്ദേഹം വ്യക്തമാക്കി. 2001-ന് ശേഷം ഇത് മൂന്നാം തവണയാണ് ഉത്തർ പ്രദേശ് സർക്കാർ ഗവണ്മെന്റ് ഡോക്ടർമാരുടെ വിരമിക്കൽ പ്രായത്തിൽ മാറ്റങ്ങൾ വരുത്തുന്നത്. 2001 നവംബർ 27-ന് ആദ്യം വിരമിക്കൽ പ്രായം 58-ൽ നിന്ന് 60 വയസ്സായും പിന്നീട് 2017 ജൂലൈ 4-ന് 60-ൽ നിന്ന് 62 വയസ്സായും വിരമിക്കൽ പ്രായം വർദ്ധിപ്പിച്ചിരുന്നു. എന്നിരുന്നാലും, 2017 മെയ് മാസത്തിൽ, സേവനം തുടരാൻ ആഗ്രഹിക്കാത്ത ഡോക്ടർമാരെ വിരമിക്കുന്നതിന് അനുവദിച്ചുകൊണ്ട് ഒരു ഉത്തരവ് പുറപ്പെടുവിച്ചു. തുടർന്ന് വോളണ്ടറി റിട്ടയർമെന്റ് സ്കീമിനുള്ള (വി.ആർ.എസ്) ഓപ്ഷൻ നീക്കം ചെയ്യുന്നതിനായി ഉത്തരവ് ഭേദഗതി ചെയ്യുകയും ചെയ്‌തു. എന്തെങ്കിലും പ്രത്യേക സാഹചര്യത്തിലല്ലാതെ വി.ആർ.എസ് അനുവദനീയമല്ലാത്ത ചുരുക്കം ചിലതിൽ ഒന്നാണ് ആരോഗ്യവകുപ്പ്. പുതിയ കാബിനറ്റ്
തീരുമാനമനുസരിച്ച് ഡോക്ടർമാർക്ക് 65 വയസ്സ് വരെ സേവനം തുടരുകയും 62-ആം വയസ്സിൽ വോളണ്ടറി റിട്ടയർമെന്റിന് അപേക്ഷിക്കുകയും ചെയ്യാം. ആ സമയത്ത് അവർക്ക് പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുകയും ചെയ്യും. സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് ഓരോ മാസവും ഏകദേശം 24 ഡോക്ടർമാർ വിരമിക്കുന്നതായാണ്. അതായത് ഓരോ വർഷവും ഏകദേശം 300-ഓളം ഡോക്ടർമാർ വിരമിക്കുന്നു. അതേസമയം ജോലിക്ക് ചേരുന്ന പുതിയ ഡോക്ടർമാരുടെ കണക്ക് നേരത്തെ പറഞ്ഞതിൻ്റെ മൂന്നിൽ രണ്ട് ഭാഗം മാത്രമാണ്. ഈ സാഹചര്യം സർക്കാർ ആശുപത്രികളിൽ ലഭ്യമായ ഡോക്ടർമാരുടെ എണ്ണം കുറയാൻ കാരണമായി. സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാരെ പ്രതിനിധീകരിക്കുന്ന പ്രൊവിൻഷ്യൽ മെഡിക്കൽ സർവീസസ് അസോസിയേഷൻ (പി.എം.എസ്.എ) ഈ തീരുമാനത്തെ സ്വാഗതം ചെയ്‌തു. "സർക്കാരിൻ്റെ തീരുമാനം സേവനം ചെയ്യാൻ താല്പര്യമുള്ള കൂടുതൽ ഡോക്ടർമാരെ പ്രചോദിപ്പിക്കും. കൂടാതെ കുടുംബത്തിൻ്റെ ഉത്തരവാദിത്തമുള്ളവർക്ക് വിരമിക്കൽ തിരഞ്ഞെടുക്കുകയും ചെയ്യാം. ഈ തീരുമാനം കൂടുതൽ ഡോക്ടർമാരെ സർക്കാർ സർവീസിലേക്ക് ആകർഷിക്കും." പി.എം.എസ്.എ പ്രസിഡന്റ് ഡോ. സച്ചിൻ വൈഷ് പറഞ്ഞു. "വി.ആർ.എസ് ഓപ്ഷൻ ഉൾപ്പെടുത്തേണ്ടത് ദീർഘകാലമായുള്ള ആവശ്യമായിരുന്നു. അത് അംഗീകരിച്ചതിന് ഞങ്ങൾ സർക്കാരിനോട് നന്ദി അറിയിക്കുന്നു." പി.എം.എസ്.എ ജനറൽ സെക്രട്ടറി ഡോ അമിത് സിംഗ് പറഞ്ഞു.
കെങ്കേരി (കർണ്ണാടക): ദക്ഷിണേന്ത്യയിൽ ആരോഗ്യ സംരക്ഷണം പുരോഗമിക്കുന്നതിനായുള്ള ഒരു മഹത്തായ മുന്നേറ്റത്തിൽ, കെങ്കേരിയിലെ ഗ്ലെൻഈഗിൾസ് ഹോസ്പിറ്റൽ അഭിമാനപൂർവ്വം റെക്കോ എസ്.എം.എ ലേസർ സാങ്കേതികവിദ്യ അവതരിപ്പിച്ചു.
PHC Doctors’ Relay Hunger Strike Enters Seventh Day in Andhra Pradesh
Apollo Hospital Faces Scrutiny Over Free Treatment Shortfall
On Friday, Apollo Hospitals Group, India's largest integrated healthcare provider, introduced the ZAP-X Gyroscopic Radiosurgery Platform for non-invasive brain tumor treatment.
Punjab Specialist Doctors Quit Service, Skirt ₹50 Lakh Bond Penalty
We have various options to advertise with us including Events, Advertorials, Banners, Mailers, etc.