
മംഗളൂരു: പേരു കേട്ട ഒരു അന്താരാഷ്ട്ര അവാർഡ് കരസ്ഥമാക്കി മെഡിക്കൽ ലോകത്തിന് അഭിമാനം ആയിരിക്കുകയാണ് മംഗളൂരു യെനെപോയ മെഡിക്കൽ കോളേജിലെ ഡോ. അതുൽ കാമത്ത്. യൂറോപ്യൻ സൊസൈറ്റി ഓഫ് കാറ്ററാക്ട് ആൻഡ് റിഫ്രാക്ടിവ് സർജൻസ് ട്രെയിനീ ബർസറി അവാർഡ് ആണ് ഡോ. അതുൽ സ്വന്തമാക്കിയത്. നേത്രരോഗം തടയാൻ ഐ.സി.യു നഴ്സിംഗ് സ്റ്റാഫിനെ പരിശീലിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ പഠനത്തിനാണ് അവാർഡ് ലഭിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 8 മുതൽ 12 വരെ ഓസ്ട്രിയയിലെ വിയന്നയിൽ വെച്ച് നടന്ന ഇ.എസ്.സി.ആർ.എസ്സിൻ്റെ (യൂറോപ്യൻ സൊസൈറ്റി ഓഫ് കാറ്ററാക്ട് ആൻഡ് റിഫ്രാക്ടിവ് സർജൻസ്) നാല്‌പ്പത്തിയൊന്നാമത്തെ കോൺഗ്രസിലാണ് ഡോക്ടർ തൻ്റെ പേപ്പർ അവതരിപ്പിച്ചത്. "ലോകമെമ്പാടുമുള്ള ഒഫ്താൽമോളജിസ്റ്റുകൾ ഈ കോൺഫറൻസിൽ അപേക്ഷിക്കുകയും പങ്കെടുക്കുകയും ചെയ്‌തു. ഈ വർഷം 15,000 നേത്രരോഗ വിദഗ്ധരും 5,000 അനുബന്ധ ആരോഗ്യ സ്റ്റാഫുകളും ഉൾപ്പെടെ 20,000 വിദഗ്ധർ ഇതിൽ പങ്കെടുത്തു. ഈ പഠനം ഞാൻ നടത്തിയത് ഒഫ്താൽമോളജിസ്റ്റായ എൻ്റെ ഭാര്യ ഡോ. അഥിതി പായ്‌ക്കൊപ്പമാണ്. ബറോഡ മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ആയ ഡോ. ഇന്ദ്രവൻ വാസവയുടെ ഗൈഡൻസിലുമാണ് ഈ പഠനം ചെയ്‌തത്. കോവിഡ് 19-ൻറെ രണ്ടാം തരംഗത്തിനിടെയായിരുന്നു ഈ പഠനം നടത്തിയത്. അന്ന് ഒരുപാട് രോഗികളെ ഐ.സീ .യുവിലും വെന്റിലേറ്ററിലും മറ്റും ആക്കിയിരുന്നു. ഡോ. അതുലിൻ്റെ വാക്കുകൾ. "മിക്ക രോഗികൾക്കും ലാഗോഫ്താൽമോസ് പോലുള്ള ഗുരുതരമായ നേത്ര പ്രശ്‌നങ്ങൾ ഉണ്ടാകാൻ തുടങ്ങിയത് ഞങ്ങൾ ശ്രദ്ധിച്ചു. ഇത് കാരണം കൺപോളകൾ പൂർണമായും അവർക്ക് അടക്കാൻ പറ്റുന്നില്ല. ഇതുമൂലം രോഗികൾക്ക് കോർണിയയുടെ വീക്കം ആയ കെരാറ്റിറ്റിസ് എക്സ്പോഷർ ഉണ്ടാകുന്നു. സ്ഥിരമായ അന്ധതയ്ക്കുള്ള കാരണങ്ങളിലൊന്നാണിത്. രോഗികളുടെ കണ്ണുകളിൽ നിന്നും വെള്ളം വരാനും കണ്ണുകൾക്ക് ചുവപ്പ് നിറം ആവുകയും ചെയ്‌തിരുന്നു. ഈ അവസ്ഥകളെല്ലാം നേരത്തെ കണ്ടുപിടിക്കുകയും ഉടനടി ചികിത്സ നൽകുകയും ചെയ്താൽ പഴയപടിയാക്കാവുന്നതാണ്. എന്നാൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ എണ്ണം വളരെ കൂടുതലായതിനാൽ, കണ്ണിലെ പ്രശ്‌നങ്ങളെല്ലാം ശ്രദ്ധിക്കപ്പെടാതെ പോയി. രോഗികൾ സുഖം പ്രാപിച്ച ശേഷവും അവർക്ക് കുറച്ച് നേത്രരോഗങ്ങൾ ഉണ്ടായിരുന്നു. അതിനാൽ, ഒരു പഠനം നടത്തുകയും വഡോദരയിലെ 20 നഴ്‌സിംഗ് സ്റ്റാഫുകൾ അതിൻ്റെ ഭാഗമാകുകയും ചെയ്തു. നേത്ര പരിചരണം, അപകട സൂചനകൾ മനസ്സിലാക്കുക, എന്തെങ്കിലും കണ്ടാൽ നേത്രരോഗവിദഗ്ധനെ അറിയിക്കുക തുടങ്ങിയ കാര്യങ്ങളിൽ 30 ദിവസത്തെ പരിശീലനം ഇവർക്ക് നൽകി. ഇതിൻ്റെ ഫലമായി ഞങ്ങൾ ഉടൻ തന്നെ 2.5 മടങ്ങ് പുരോഗതി കാണുകയും നേത്ര പ്രശ്നങ്ങൾ ഗണ്യമായി കുറയുകയും ചെയ്തു. പഠനം പ്രസക്തമാണ്, നേത്രരോഗം തടയുന്നതിന് നഴ്‌സുമാരെ പരിശീലിപ്പിക്കാൻ ലോകത്ത് ഒരു സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ ആവശ്യമാണ്." ഡോ. അതുൽ കൂട്ടിച്ചേർത്തു.
Future doctors shun scalpel: Surge in demand for non-surgical fields in NEET PG
New Delhi: Foreign Medical Graduates undergoing internship at Atal Bihari Vajpayee Government Medical College in Vidisha have filed a plea in the Supreme Court, seeking redress for the non-payment of stipend during their compulsory internship. The
New Delhi: A tragic incident unfolded on Saturday evening in Sector 55 of Faridabad, resulting in the death of 24-year-old optometrist Izma Saifi. While on her way home from work at a local hospital, her scooter was struck from behind by a tractor.
ഹൃദ്രോഗം സൂക്ഷിക്കണം ; ഇന്ത്യയിൽ മൂന്നിലൊന്നു മരണം ഹൃദയസംബന്ധമായ രോഗങ്ങൾ കാരണം എന്ന് പഠന റിപ്പോർട്ട്
ഭോപ്പാൽ (മധ്യ പ്രദേശ്): മികച്ച ഓറൽ അവതരണത്തിനുള്ള അവാർഡ് കരസ്ഥമാക്കി എയിംസ് ഭോപ്പാലിലെ പ്രഗത്ഭ അഡീഷണൽ പ്രൊഫസറായ ഡോ. അവിനാഷ് താക്കറെ.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.