Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
മിസോറാമിൽ ഹീറോ ആയി എം.എൽ.എ: കൃത്യമായ ഇടപെടൽ മൂലം രക്ഷപ്പെട്ടത് ഗർഭിണികളായ രണ്ട് സ്ത്രീകൾ.
2023-09-11 10:22:12
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

മിസോറാമിൽ ഹീറോ ആയി മാറിയിരിക്കുകയാണ് എം.എൽ.എ ആയ ഡോ. Z.R തിയംസംഗ. ഗൈനക്കോളജിസ്റ്റ് കൂടിയായ എം.എൽ.എ രണ്ടു സ്ത്രീകളിൽ സിസേറിയൻ നടത്തുകയായിരുന്നു. തൻ്റെ ചമ്പൈ നോർത്ത് മണ്ഡലത്തിൽ പര്യടനം നടത്തുകയായിരുന്നു തിയംസംഗ. അപ്പോഴാണ് ചമ്പൈ ജില്ലാ ആശുപത്രുയിൽ നിന്നും ഇദ്ദേഹത്തിന് ഒരു കോൾ വരുന്നത്. ആശുപത്രിയിലെ ഏക ഗൈനക്കോളജിസ്റ്റ് അവധിയിലാണ് ഒപ്പം ഒരു സ്ത്രീക്ക് സിസേറിയൻ അത്യാവശ്യവുമാണ് എന്നായിരുന്നു ഇദ്ദേഹത്തിന് ലഭിച്ച വിവരം. ഇത് കേട്ട ഉടൻ തിയസംഗ ജില്ലാ ആശുപത്രിയിലേക്ക് പോവുകയും ആ സ്ത്രീയിൽ സിസേറിയൻ പ്രക്രിയ നടത്തുകയും ചെയ്‌തു. സ്ത്രീ ഇരക്കുട്ടികൾക്ക് (പെൺകുട്ടികൾ) ജൻമം നൽകുകയായിരുന്നു. ഇതേ രീതിയിൽ ഉള്ള മറ്റൊരു കോൾ കൂടി തൊട്ടടുത്ത ദിവസവും ഇദ്ദേഹത്തിന് ലഭിച്ചു. ആ കേസും തിയസംഗ വിജയകരമായി ചെയ്‌തു. ഇത്തവണ തിയസംഗ സിസേറിയൻ ചെയ്‌ത സ്ത്രീ ജൻമം നൽകിയത് ആരോഗ്യവതിയായ ഒരു പെൺകുഞ്ഞിനായിരുന്നു. തിയസംഗ സിസേറിയൻ ചെയ്‌ത രണ്ട് സ്ത്രീകളും അവരുടെ കുഞ്ഞുങ്ങളും പൂർണ്ണ ആരോഗ്യത്തോടെ ആശുപത്രിയിൽ ഉണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. "ഞാൻ കൃത്യ സമയത്ത് തന്നെ സ്ഥലത്തുണ്ടായത് നന്നായി. സ്ത്രീകളുടെ സങ്കീർണതകളെക്കുറിച്ച് മനസ്സിലാക്കിയ ശേഷം ഞാൻ സി-സെക്ഷൻ ചെയ്യുകയായിരുന്നു. ഒരു പക്ഷേ അവരെ തലസ്ഥാനമായ ഐസ്വാളിലേക്ക് മാറ്റിയിരുന്നെങ്കിൽ കാര്യങ്ങൾ കുറച്ചു കൂടി ബുദ്ദിമുട്ടായേനെ." ഡോ. തിയസംഗയുടെ വാക്കുകൾ. 2018-ൽ സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുൻപ് തിയസംഗ മിസോറാമിലെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ സംരക്ഷണ കേന്ദ്രമായ ഐസ്വാൾ സിവിൽ ഹോസ്പിറ്റലിൽ ജോലി ചെയ്‌തിരുന്നു. ആരോഗ്യ കുടുംബക്ഷേമ ബോർഡൻ്റെ വൈസ് ചെയർമാനായും ഇദ്ദേഹം പ്രവർത്തിക്കുന്നു. യാത്ര ചെയ്യുമ്പോൾ, പ്രത്യേകിച്ച് ഗ്രാമങ്ങൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ യാത്ര ചെയ്യുമ്പോൾതിയസംഗ എപ്പോഴും ഒരു മെഡിക്കൽ കിറ്റ് കൈവശം വയ്ക്കാറുണ്ടെന്ന് തിയസംഗയുടെ അസിസ്റ്റന്റ് ലാൽദുഹ്സുവാ പറഞ്ഞു. പ്രസവചികിത്സയിലും ഗൈനക്കോളജിയിലും തിയാംസംഗയ്ക്ക് മൂന്ന് പതിറ്റാണ്ടിലേറെ പരിചയവും അനുഭവവും ഉണ്ട്. ഏറെ തിരക്കുകൾ നിറഞ്ഞതാണ് ഒരു എം.എൽ.എയുടെ ജീവിതം. എന്നിട്ട് പോലും ഒരു അത്യാവശ്യഘട്ടം വന്നപ്പോൾ എം.എൽ.എയുടെ തിരക്കുകൾ ഒക്കെ മാറ്റി വെച്ച് അദ്ദേഹം ആശുപത്രിയിൽ എത്തി. രക്ഷിച്ചത് രണ്ടു വിലപ്പെട്ട ജീവനുകൾ. തിയസംഗ  ചെയ്‌ത ഈ പ്രവർത്തിക്ക് രാജ്യം മുഴുവൻ കൈയ്യടിക്കുകയാണ്.

 


Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.