ചെന്നൈ: ശങ്കര നേത്രാലയ സ്ഥാപകനും പ്രശസ്ത വിട്രിയോറെറ്റിനൽ (നേത്രരോഗവിദഗ്ധൻ) സർജനുമായ
ഡോ. എസ്.എസ്.ബദരീനാഥ് (83) നവംബർ 21-ന് അന്തരിച്ചു. കുറച്ചുകാലമായി അദ്ദേഹം അസുഖബാധിതനായിരുന്നു. “നമ്മുടെ ദീർഘവീക്ഷണമുള്ള സ്ഥാപകനും ഇതിഹാസവും അനുകമ്പയുള്ള നേതാവുമായ ഡോ. എസ്.എസ്. ബദരീനാഥ് ഇന്ന് പുലർച്ചെ അന്തരിച്ചു. സംസ്കാരം രാവിലെ 9.30ന് ബീസന്റ് നഗർ ശ്മശാനത്തിൽ വെച്ച് നടക്കും. ഞങ്ങളുടെ സ്ഥാപകൻ്റെ വിയോഗത്തിൽ ശങ്കര നേത്രാലയ (എസ്.എൻ) അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു." സ്ഥാപനവുമായി ബന്ധപ്പെട്ട ചില വൃത്തങ്ങൾ അറിയിച്ചു. 1940 ഫെബ്രുവരി 24 ന് ചെന്നൈയിൽ (അന്നത്തെ മദ്രാസ്) ചെന്നൈയിലായിരുന്നു സെങ്കമേട് ശ്രീനിവാസ ബദരീനാഥിൻ്റെ ജനനം. ഡോ. ബദരീനാഥിൻ്റെ കുട്ടിക്കാലത്ത്, അന്ധനായ തൻ്റെ ഒരു ബന്ധു കുറച്ച് ദിവസങ്ങൾ കുടുംബത്തോടൊപ്പം താമസിക്കാൻ വന്നപ്പോൾ അദ്ദേഹം അന്ധത അടുത്ത് നിരീക്ഷിച്ചു. കാഴ്ചശക്തിയില്ലാത്ത ഒരു വ്യക്തിയുടെ നിസ്സഹായത ആ കൊച്ചുകുട്ടിയുടെ ഓർമ്മയിൽ ആഴത്തിൽ പതിഞ്ഞിറങ്ങി. കുട്ടിക്കാലത്തെ അന്ധതയെക്കുറിച്ചുള്ള ഈ ഓർമ്മയാണ് ഒരു നേത്രരോഗവിദഗ്ധൻ ആകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. 1962-ൽ മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം, 1968 വരെ ഗ്രാസ്‌ലാൻഡ്‌സ് ഹോസ്പിറ്റൽ, ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ സ്‌കൂൾ, ബ്രൂക്ലിൻ ഐ ആൻഡ് ഇയർ ഇൻഫർമറി എന്നിവിടങ്ങളിൽ ഒഫ്താൽമോളജിയിൽ ബിരുദ പഠനം നടത്തി. ബോസ്റ്റണിലെ മസാച്യുസെറ്റ്‌സ് ഐ ആൻഡ് ഇയർ ഇൻഫർമറിയിലെ വിട്രിയോറെറ്റിനൽ സേവനങ്ങളിൽ 1970 വരെ അദ്ദേഹം ജോലി ചെയ്തു. 1970-ൽ ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം ആറ് വർഷം അഡയാറിലെ വോളണ്ടറി ഹെൽത്ത് സർവീസസിൽ (വി.എച്ച്.എസ്) കൺസൾട്ടന്റായും ജോലി ചെയ്തു. എച്ച്.എം ഹോസ്പിറ്റലിലും (1970-1972) ചെന്നൈയിലെ വിജയാ ഹോസ്പിറ്റലിലും (1973-1978) നേത്രരോഗത്തിലും വിട്രിയോറെറ്റിനൽ സർജറിയിലും അദ്ദേഹം തൻ്റെ സ്വകാര്യ പ്രാക്ടീസ് ആരംഭിച്ചു. 1974-ൽ കാഞ്ചി മഠം ആചാര്യൻ ജയേന്ദ്ര സരസ്വതി ഒരു കൂട്ടം യുവ ഡോക്ടർമാരെ കാണുകയും നമ്മുടെ പൗരന്മാർക്ക് താങ്ങാനാവുന്ന ചെലവിൽ ലോകോത്തര പരിചരണം നൽകുന്ന ആശുപത്രികൾ ഇന്ത്യയിൽ സ്ഥാപിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് അവരോട് സംസാരിക്കുകയും ചെയ്തതോടെയാണ് അദ്ദേഹത്തിൻ്റെ ആത്മീയവും തൊഴിൽപരവുമായ യാത്ര ആരംഭിക്കുന്നത്. സമ്പന്നർക്കും അല്ലാത്തവർക്കും ഒരുപോലെ ഗുണമേന്മയുള്ള പരിചരണം നൽകുകയെന്ന ലക്ഷ്യത്തോടെ ആകണം ഈ ആശുപത്രികൾ പ്രവർത്തിക്കേണ്ടത് എന്നും അദ്ദേഹം ഉപദേശിച്ചു. തൻ്റെ ആത്മീയ ഗുരു ചന്ദ്രശേഖരേന്ദ്ര സരസ്വതി സ്വാമികൾക്ക് തിമിര ശസ്ത്രക്രിയ നടത്തിയതോടെയാണ് ഡോ. ബദരീനാഥിൻ്റെ ശങ്കര മഠവുമായുള്ള ബന്ധം ആരംഭിച്ചത്. തൻ്റെ ആത്മീയ ഗുരുക്കന്മാരിൽ നിന്നുള്ള മാർഗനിർദേശത്തിൻ്റെ അനന്തരഫലമായി 1978-ൽ ഡോ. ബദരീനാഥ് മെഡിക്കൽ റിസർച്ച് ഫൗണ്ടേഷൻ്റെ ഒരു യൂണിറ്റായി ശങ്കര നേത്രാലയ സ്ഥാപിച്ചു. ശേഷം ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ പുരോഗതിയുടെ പ്രതീകമായി ഈ സ്ഥാപനം മാറി. രോഗി പരിചരണത്തോടൊപ്പം മെഡിക്കൽ വിദ്യാഭ്യാസവും അത്യാധുനിക ഗവേഷണവും ഇവിടെ നടക്കുന്നു. ശങ്കര നേത്രാലയത്തിലെ ചികിൽസാ സൗകര്യങ്ങൾക്കായി വിദൂരദിക്കുകളിൽ നിന്നുപോലും ആളുകൾ എത്താനും തുടങ്ങി. ഇദ്ദേഹത്തിൻ്റെ ഭാര്യ വാസന്തി പീഡിയാട്രീഷ്യനും ഹെമറ്റോളജിസ്റ്റുമാണ്. തന്റെ മരണശേഷം വിപുലമായ പരിപാടികളൊന്നും വേണ്ടെന്ന് ഡോ.ബദരീനാഥ് വ്യക്തമായ നിർദ്ദേശം നൽകിയതായും ഇതിൻ്റെ പേരിൽ ആരും ഒരു മിനിറ്റ് പോലും ജോലി നിർത്തിവെക്കരുതെന്നും അദ്ദേഹം വ്യക്തമാക്കിയതായാണ് അറിയുന്നത്. ആശുപത്രി ജീവനക്കാർക്ക് കറുത്ത ആം ബാൻഡ് ധരിക്കാമെന്നും എന്നാൽ ജോലിയിൽ തുടരണമെന്നും അദ്ദേഹം നിർദ്ദേശം നൽകുകയായിരുന്നു
IT Engineer's Severed Hand Successfully Reattached in Nashik
Doctors, Experts Affirm Safety of COVID‑19 Vaccines: Govt Backed by Medical Community
ചെന്നൈ: തമിഴ് നാട്ടിൽ വ്യാജ ഡോക്ടർമാരുടെ എണ്ണം ദിവസം തോറും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ അടുത്താണ് വ്യാജ അലോപ്പതി ക്ലിനിക്കുകൾക്കെതിരെ പരാതി നൽകിയ യുവ ഡോക്ടർക്ക് നേരെ ആക്രമണം ഉണ്ടായത്.
Prayagraj CMO Raises Alarm Over Long‑Term Absentee Doctors
West Bengal CM Suspends 12 Doctors Following Pregnant Woman's Death Due to Alleged Medical Negligence
We have various options to advertise with us including Events, Advertorials, Banners, Mailers, etc.