Top Stories
സി.എസ്‌.ഐ പ്രസിഡന്റായി പിസി രാത്ത് ചുമതലയേറ്റു.
2023-12-15 12:15:51
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ഭുബനേശ്വർ (ഒഡീഷ): ഡിസംബർ 9 ന് കൊൽക്കത്തയിൽ വെച്ച് നടന്ന കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വാർഷിക സമ്മേളനത്തിൽ, 2023-2024 വർഷത്തേക്കുള്ള കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (സി.എസ്.ഐ) പ്രസിഡന്റായി ഡോ.പി.സി. രാത്ത്  ചുമതലയേറ്റു. സൊസൈറ്റിയുടെ പ്രസിഡന്റ് എന്ന നിലയിൽ, ഡോ. പി.സി.രാത്ത് വിവിധ സംസ്ഥാന ശാഖകളുമായും മറ്റ് രാജ്യങ്ങളിലെ വിവിധ കാർഡിയോളജിക്കൽ സൊസൈറ്റികളുമായും കോർഡിനേറ്റ് ചെയ്യും. വിവിധ ആരോഗ്യ പരിപാലന നയങ്ങൾ രൂപീകരിക്കുന്നതിന് അദ്ദേഹം ഇന്ത്യൻ സർക്കാരുമായും സംസ്ഥാന സർക്കാരുകളുമായും   ചർച്ചകൾ നടത്തും. നിലവിൽ ജൂബിലി ഹിൽസിലെ അപ്പോളോ ഹോസ്പിറ്റലിലെ കാർഡിയോളജി മേധാവിയായ ഡോ. റാത്ത്, സങ്കീർണ്ണമായ കൊറോണറി ആൻജിയോപ്ലാസ്റ്റിയും സ്റ്റെന്റിംഗും, റോബോട്ടിക് ആൻജിയോപ്ലാസ്റ്റി എന്നിവയുൾപ്പെടെ നിരവധി ഹൃദ്രോഗ പ്രക്രിയകൾ കൃത്യമായി ചെയ്തതിന് ഏറെ അഭിനന്ദിക്കപ്പെട്ട വ്യക്തിയാണ്. മെഡിക്കൽ ലോകത്ത് നിന്നും ഡോ. രാത്തിനു അഭിനന്ദനപ്രവാഹങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. ഒഡീഷയിൽ നിന്നും ആദ്യമായാണ് ഒരു ഡോക്ടർ ഈ സ്ഥാനത്ത് എത്തുന്നത്. ബിർളയിലെ വി.എസ്.എസ് മെഡിക്കൽ കോളേജിൽ നിന്നും 1979 ൽ ആണ് ഡോ. രാത്ത് എം.ബി.ബി.എസ് പൂർത്തിയാക്കിയത്. 1983 ൽ കട്ടക്കിലെ എസ്.സി.ബി മെഡിക്കൽ കോളേജിൽ നിന്നും എം.ഡിയും പൂർത്തിയാക്കി. തുടർന്ന്, 1986 ൽ വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്നും ഇദ്ദേഹം കാർഡിയോളജിയിൽ ഡി.എം ചെയ്തു. ഫ്രാൻസിലെ റൗൺസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇന്റർവെൻഷണൽ കാർഡിയോളജിയിൽ ഫെല്ലോഷിപ്പും ലഭിച്ചു ഡോ. രാത്തിന്. കാർഡിയോളോജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വാർഷിക സമ്മേളനത്തിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി 4000 പ്രതിനിധികൾ പങ്കെടുത്തു. യുഎസ്എ, യൂറോപ്പ്, ആഫ്രിക്ക, അർജന്റീന, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള 47 അന്തർദേശീയ ഫാക്കൽറ്റി അംഗങ്ങളും ഇതിലുൾപ്പെടുന്നു.കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ 75 വർഷം മുൻപ്  ഡോ. ബി.സി. റോയിയാണ് ആരംഭിച്ചത്. കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ആദ്യ പ്രസിഡന്റും തുടർന്ന് പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയുമായി അദ്ദേഹം.


velby
More from this section
2025-07-18 11:39:56

Fake ‘Cosmetology Doctor’ Cheats Woman of ₹70 Lakh in Chennai

2024-01-13 16:48:58

ചെന്നൈ: പാപ്പുവ ന്യൂ ഗിനിയയിൽ നിന്നുള്ള 58 വയസ്സുള്ള ഒരു വ്യക്തിയിൽ ലേസർ ആൻജിയോപ്ലാസ്റ്റി വിജയകരമായി ചെയ്‌ത്‌ കൗവേരി ഹോസ്പിറ്റലിലെ ഡോക്ടർമാർ.

2023-09-29 09:56:34

ഗോരക്പൂർ (ഉത്തർ പ്രദേശ്): ഗോരക്പൂർ അംബേദ്‌കർ ക്രോസ്സിങ്ങിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു ലേഡി ഡോക്ടർക്ക് ഒരു ഭീഷണിക്കത്ത് ലഭിച്ചു.

2024-03-07 10:55:22

Seoul (South Korea): On Friday, South Korean police conducted a raid on the offices of the Korean Medical Association, according to an officer speaking to AFP. This action comes amidst the government's efforts to address a doctors' strike, which has resulted in widespread disruption in hospitals.

2024-01-20 14:05:56

മുംബൈ: ജനുവരി 14 ന് കൊച്ചിയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ആകാശ എയർ വിമാനത്തിൽ വെച്ച് ഒരു യാത്രക്കാരൻ്റെ ജീവൻ രക്ഷിച്ച് "ലിവർ ഡോക്" എന്നറിയപ്പെടുന്ന ഡോക്ടർ എബി ഫിലിപ്‌സ്.

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.