Top Stories
24-കാരനിൽ റോബോട്ടിക് കിഡ്നി ട്രാൻസ്‌പ്ലാന്റ് ചെയ്ത് ചെന്നൈ കാവേരി ഹോസ്പിറ്റൽ.
2023-08-19 18:42:14
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രമുഖ മൾട്ടി-സ്പെഷ്യാലിറ്റി ഹെൽത്ത് കെയർ ശൃംഖലയായ അൽവാർപേട്ടിലെ കാവേരി മെയിൻ ഹോസ്പിറ്റൽ, 24 വയസ്സുള്ള ഒരാളിൽ റോബോട്ടിക് കിഡ്‌നി മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി. കഴിഞ്ഞ മൂന്ന് വർഷമായി യുവാവ് ഡയാലിസിസ് ചെയ്തു വരികയായിരുന്നു. ഇദ്ദേഹത്തിന് ജന്മനാ ലഭിച്ച റിഫ്ലക്സ്‌ ഡിസീസ് (ആമാശയത്തിലെ ആസിഡ് അന്നനാളത്തിലൂടെ വായിലേക്ക് സ്ഥിരമായി ഒഴുകുന്ന അവസ്ഥ. ഇത് മൂലം നെഞ്ചെരിച്ചിൽ, ആസിഡ് ദഹനക്കേട്, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, തൊണ്ടയിൽ ഭക്ഷണം പിടിച്ചതായി തോന്നൽ, മറ്റ് പ്രശ്നങ്ങൾ എന്നിവ അനുഭവപ്പെട്ടേക്കാം) എന്ന അവസ്ഥയും ഡൈലേറ്റഡ് യൂറിറ്ററും (മൂത്രനാളി വലുതാകുകയോ വികസിക്കുകയോ ചെയ്യുന്ന അവസ്ഥ) ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ റിക്കവറി ഒരുപാട് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. യുവാവിന് 90 കിലോഗ്രാമിലധികം ഭാരമുള്ളതിനാലും മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാലും യുവാവിൻറെ രണ്ട് വൃക്കകളും നീക്കം ചെയ്യാനായിരുന്നു കാവേരി ഹോസ്പിറ്റലിലേക്ക് വരുന്നതിന് മുൻപ് യുവാവിനോട് പറഞ്ഞിരുന്നത്. യുവാവിൻറെ മെഡിക്കൽ ഹിസ്റ്ററി കൃത്യമായി പരിശോധിച്ച് ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ എല്ലാം മനസ്സിലാക്കി കാവേരി ഹോസ്പിറ്റലിലെ ട്രാൻസ്‌പ്ലാന്റ് ടീം യുവാവിന്റെ വൃക്കകൾ മാറ്റം ചെയ്യാതെ തന്നെ ഒരു ശസ്ത്രക്രിയ ആസൂത്രണം ചെയ്തു. യുവാവിൻറെ പിതാവായിരുന്നു ദാതാവ്. ശേഷം നൂതന റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തി. "സാധാരണ രീതിയിൽ വൃക്ക മാറ്റൽ ശസ്ത്രക്രിയ ചെയ്യുമ്പോൾ ദാതാവിൻറെ വൃക്ക രോഗിയിൽ സ്ഥാപിക്കുന്നതിനായി രോഗിയുടെ അടിവയറിൽ വലിയ മുറിവ് ഉണ്ടാക്കേണ്ടി വരും. ഇവിടെ ധമനികളെയും സിരകളെയും രക്തക്കുഴലുകളുമായും മൂത്രനാളിയെ മൂത്രസഞ്ചിയുമായും കണക്ട് ചെയ്യേണ്ടി വരും. ഇത് ബോഡി മാസ് ഇൻഡക്സ് 30-ൽ അധികം ഉള്ള രോഗികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ രീതിയിൽ ഉള്ള ശസ്ത്രക്രിയ കഴിഞ്ഞാൽ ഇത്തരക്കാർക്ക് സുഖം പ്രാപിക്കാൻ നല്ല സമയം എടുക്കും. അത് മാത്രമല്ല സുഖം പ്രാപിക്കുന്നത് വരെ ഇടക്കിടയ്ക്ക് വേദന വരികയും ശരീരത്തിൽ പാടുകൾ ഉണ്ടാവുകയും ചെയ്യും. എന്നാൽ മറുവശത്ത് കാവേരി ഹോസ്പിറ്റലിലെ റോബോട്ടിക് കിഡ്നി ട്രാൻസ്പ്ലാന്റിൽ ഞങ്ങൾ ചെയ്യുന്നത് രോഗിയിൽ 5 സെന്റിമീറ്റർ മാത്രം നീളം വരുന്ന ഒരു ചെറിയ മുറിവ് ഉണ്ടാക്കുന്നു. ഈ ചെറിയ മുറിവിലൂടെയാണ് ദാതാവിൻറെ വൃക്ക രോഗിയിലേക്ക് ഇമ്പ്ലാൻറ് ചെയ്യുന്നതും നേരത്തെ പറഞ്ഞ ബാക്കിയുള്ള എല്ലാ കാര്യങ്ങളും ചെയ്യുന്നതും. റോബോട്ടിക് സർജറി നല്ല കൃത്യതയുള്ള സർജറിയാണ്. ഈ സർജറി മുഖേന രോഗിക്ക്  പെട്ടെന്ന് തന്നെ സുഖം പ്രാപിക്കാൻ പറ്റും. സർജറിക്ക്‌ ശേഷം രോഗിക്ക് ചെറിയ വേദന മാത്രമേ അനുഭവപ്പെടൂ. അത് മാത്രമല്ല കുറച്ച് പാടുകൾ മാത്രമേ ശരീരത്തിൽ അവശേഷിക്കുകയുള്ളു. ഒപ്പം ഹോസ്പിറ്റലിൽ വളരെ കുറച്ച് ദിവസങ്ങൾ മാത്രം ചെലവഴിച്ചാലും മതി. രോഗിക്ക് ഉടൻ തന്നെ ദൈനംദിന പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും പറ്റും."കാവേരി ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലിലെ മൾട്ടി ഓർഗൻ ട്രാൻസ്പ്ലാൻറ് ലീഡ് ഡോ. സ്വാമിനാഥൻ സംബന്ധം പറയുന്നു. "കാവേരി ഹോസ്പിറ്റൽ വൃക്ക മാറ്റൽ ശസ്ത്രക്രിയയെ വേറെ ഒരു തലത്തിലേക്ക് തന്നെ കൊണ്ടുപോകുന്നു. ആരോഗ്യ സംരക്ഷണത്തിൽ നല്ല രീതിയിൽ മുൻപോട്ട് പോകുന്നത് തുടരുന്നുമുണ്ട്. ഉയർന്ന അപകടസാധ്യതകൾ ഉള്ള രോഗികൾക്ക് അനുയോജ്യമായ പരിഹാരങ്ങൾ കൃത്യമായി നൽകുന്നതിൽ ഡോ. സ്വാമിനാഥനെ ഞാൻ അഭിനന്ദിക്കുന്നു. ഈ കേസിൽ സംഭവിച്ചത് പോലെ." കാവേരി ഹോസ്പിറ്റലിൻറെ സഹസ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. അരവിന്ദൻ സെൽവരാജ് പറഞ്ഞു. കിഡ്‌നി ട്രാൻസ്പ്ലാൻറുകളിൽ റോബോട്ടിക് ശസ്ത്രക്രിയകൾ ലഭ്യമാക്കുന്ന തമിഴ്‌നാട്ടിലെ ചുരുക്കം ചില കേന്ദ്രങ്ങളിലൊന്നാണ് കാവേരി ആശുപത്രി.


velby
More from this section
2025-12-30 16:00:52

Doctors Remove Toothbrushes and Iron Sheets from Young Man’s Stomach

 

2023-07-24 17:43:23

ന്യൂ ഡൽഹി: ഏറെ ബുദ്ദിമുട്ടേറിയ മറ്റൊരു കേസ് കൂടി പരിഹരിച്ചിരിക്കുകയാണ് AIIMS-ലെ ഡോക്ടർമാർ. നട്ടെല്ലിന് കുത്തേറ്റ ഒരു വ്യക്തിയെ ആണ് സർജറിയിലൂടെ ഡോക്ടർമാർ രക്ഷിച്ചത്. ആറിഞ്ച് നീളമുള്ള കത്തിയാണ് ഇദ്ദേഹത്തിൻറെ മുതുകിൽ നിന്നും ഏറെ പ്രയാസകരമായ സർജറിയിലൂടെ ഡോക്ടർമാർ നീക്കം ചെയ്തത്.

2023-10-24 18:26:19

മുംബൈ: മലിനീകരണ നിയന്ത്രണ ലൈസെൻസിനെ ചൊല്ലി ഉണ്ടായ തട്ടിപ്പിൽ മുംബൈയിലെ ഡോക്ടർ ദമ്പതിമാർക്ക് നഷ്ടപ്പെട്ടത് 3 ലക്ഷം രൂപ. ഡോക്ടറും ഡോക്ടർ കൂടിയായ ഇദ്ദേഹത്തിൻ്റെ ഭാര്യയും ചേർന്ന് ഒരു ക്ലിനിക് നടത്തുന്നുണ്ട്.

2023-08-12 17:01:53

ഭോപ്പാൽ: ഹമീദിയ ഹോസ്പിറ്റലിലെ നവജാത ശിശു സംരക്ഷണ യൂണിറ്റിൽ വെച്ച് ജൂണിയർ പീഡിയാട്രീഷ്യൻ ഡോക്ടർക്ക് നേരെ അക്രമം. ഒരു കുഞ്ഞിൻറെ ബന്ധുവാണ് 26-കാരനായ ഡോക്ടറെ ആക്രമിച്ചത്.

2023-11-08 15:46:47

ടാൻ തരൺ (പഞ്ചാബ്): പഞ്ചാബിൽ ഡോക്ടർക്ക് നേരെ ഭീഷണിയുയർത്തി ഗുണ്ടാ സംഘം. രണ്ട് കോടി രൂപ ആവശ്യപ്പെട്ട് ഒരു ഗുണ്ടാ സംഘം തന്നെ വിളിച്ചതായി ഭിഖിവിന്ദ് ആസ്ഥാനമായുള്ള ഡോക്ടർ പോലീസിൽ പരാതിപ്പെട്ടു.

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.