
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരെ അധിക്ഷേപിച്ചതിന്റെ പേരിൽ കോങ്ങാട് MLA ശാന്തകുമാറിക്കെതിരെ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ പരാതി നൽകി. വ്യാഴായ്ച്ച രാത്രിയായിരുന്നു സംഭവം. പനി ബാധിച്ച തന്റെ ഭർത്താവിന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് പാലക്കാട് ജില്ലാ ആശുപത്രിയിൽ MLA എത്തുന്നത്. രാത്രി ഏകദേശം 8.15 ഓടെ ആയിരുന്നു ഇരുവരും എത്തിയിരുന്നത്. നിർഭാഗ്യവശാൽ ഡോക്ടർമാർക്കാർക്കും MLA യെ മുൻപരിചയം ഉണ്ടായിരുന്നില്ല ഒപ്പം ഈ സമയത്തു ഹെഡ് ഇഞ്ചുറി, ഫ്രാക്ചർ ഡിസ്‌ലോക്കേഷൻ പോലെയുള്ള എമർജൻസി കേസുകളും നടന്നു കൊണ്ടിരിക്കുകയായിരുന്നു. ഇതൊക്കെ കാരണം MLA യോടും ഭർത്താവിനോടും ഡോക്ടർമാർ കാത്തിരിക്കാൻ ആവശ്യപ്പെട്ടു. ഇവിടെ തുടങ്ങുന്നു പ്രശ്നങ്ങൾ. MLA ഇവരോട് തട്ടിക്കയറാൻ തുടങ്ങി. ഈ സമയം ഡോ.നാഗ് സഞ്ജീവും ഡോ.റോഷ്‌നിയുമായിരുന്നു ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. പൂജ എന്ന മറ്റൊരു ഡോക്ടർ ഡ്യൂട്ടി സമയം കഴിഞ്ഞിട്ട് പോലും വർക്ക് ചെയ്യുന്നുണ്ടയിടുന്നു. ഒടുവിൽ MLA നെ മനസ്സിലായ ഡോ. പൂജ MLA യുടെ ഭർത്താവിനെ പരിശോധിക്കാൻ തുടങ്ങി ശേഷം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ.റോഷ്ണിക്കു രോഗിയെ കൈമാറുകയും ചെയ്തു. ഭർത്താവിന് ഹൈ ഗ്രേഡ് ഫീവർ ആണെന്നും ഇൻജെക്ഷൻ വേണ്ടി വരുമെന്നും ഡോ. റോഷ്‌നി പറഞ്ഞു. ഇതേ തുടർന്ന് വീണ്ടും MLA ക്ഷുഭിതയായി. ഒരു തെർമോമീറ്റർ പോലും ഇല്ലാതെയാണോ നിങ്ങൾ പനി നോക്കുന്നത് എന്ന് അവർ കുറ്റപ്പെടുത്തി. പിന്നെ ചികിത്സ എല്ലാം കഴിഞ്ഞു പോകാൻ നേരം MLA പറഞ്ഞ വാചകം ആണ് അക്ഷരാർത്ഥത്തിൽ എല്ലാവരേയും ഞെട്ടിച്ചത് എന്ന് ഡോക്ടർമാർ പറഞ്ഞു. "ഇവരുടെ ഈ ആറ്റിട്യൂട് കാരണമാണ് ഇവർക്ക് ഓരോന്നൊക്കെ കിട്ടുന്നത്" എന്നായിരുന്നു MLAയുടെ ഡയലോഗ്. തങ്ങളുടെ കൂട്ടത്തിൽ പെട്ട ഒരാളുടെ അപ്രതീക്ഷിത വേർപാടിന്റെ വേദന മാറുന്നതിനു മുൻപ് തന്നെ ഇങ്ങനെ ഒരു സംഭവം ഉണ്ടായതു ഡോക്ടർമാരെ മാനസികമായി തളർത്തി അതും ഒരു ജനപ്രതിനിധിയുടെ അടുത്തു നിന്ന്. MLA ക്കെതിരെ ഉടൻ തന്നെ നിയമനടപടി സ്വീകരിക്കുമെന്ന് KGMOA അറിയിച്ചു.
ഇതിന്റെ കൂടെ മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതൊരു ഒറ്റപ്പെട്ട സംഭവമായി തള്ളിക്കളയില്ലെന്നും ശക്തമായി തന്നെ ഇതിനെതിരെ പ്രതികരിക്കുമെന്നും ഡോക്ടർമാർ കൂട്ടിക്കിച്ചേർത്തു. എന്നാൽ ഡോക്ടർമാരോട് താൻ മോശമായി പെരുമാറിയില്ലെന്നും അവരോടു നല്ല രീതിയിൽ പെരുമാറണം എന്ന് മാത്രമാണ് താൻ ആവശ്യപ്പെട്ടതെന്നും MLA പറഞ്ഞു. തന്റെ പെരുമാറ്റം ആരെ എങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കാൻ താൻ തെയ്യാറാണെന്നു കൂടി MLA അറിയിച്ചു
AQI Hits Dangerous Levels, Doctors Suggest Best Masks for Winter
"If doctors can't be protected, shut down all hospitals," a Division Bench comprising Justice Devan Ramachandran and Justice Kauser Edappagath orally remarked
റാഗിംഗ് പരാതിയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ 11 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
Kerala Doctors Perform Minimally Invasive Pulmonary Valve Replacement at Kozhikode Medical College
Kerala High Court Orders Doctors to Preserve Foetuses in Cases Involving Minor Victims
We have various options to advertise with us including Events, Advertorials, Banners, Mailers, etc.