മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഒരു മുന്നറിയിപ്പും കൂടാതെ 12 ഡോക്ടർമാരെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർ നടത്തിയ പ്രചാരണം തെറ്റെന്ന് കെ.ജി.എം.ഒ.എ. മഞ്ചേരി ജനറൽ ആശുപത്രിയിൽ നിന്ന് താൽക്കാലിക അടിസ്ഥാനത്തിൽ അരീക്കോട് താലൂക്ക് ആശുപത്രി അടക്കമുള്ള ചില ആശുപത്രികളിലേക്ക് സ്ഥലം മാറ്റിയിട്ടുള്ളത് ജനറൽ ഡോക്ടർമാരെ ആണെന്നും സ്പെഷലിസ്റ്റുകളെ ആരെയും മാറ്റിയിട്ടില്ലെന്നുമായിരുന്നു ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞിരുന്നത്. എന്നാൽ ഇത് വസ്തുതാ വിരുദ്ധ പ്രചാരണമാണ് എന്നാണ് കെ.ജി.എം.ഒ.എ പറഞ്ഞത്. ജില്ലാ മെഡിക്കൽ ഓഫീസറിന് മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തെക്കുറിച്ച് യാതൊരു ധാരണയില്ലെന്നും വ്യക്തമല്ലാത്ത, തെറ്റിദ്ധാരണകൾ ഉളവാക്കുന്ന റിപ്പോർട്ടുകളാണ് മേലധികാരികൾക്കും പൊതുജനങ്ങൾക്കും കൊടുക്കുന്നതെന്ന് കെ.ജി.എം.ഒ.എ വിമർശിച്ചു.
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരെ അധിക്ഷേപിച്ചതിന്റെ പേരിൽ കോങ്ങാട് MLA ശാന്തകുമാറിക്കെതിരെ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ പരാതി നൽകി. വ്യാഴായ്ച്ച രാത്രിയായിരുന്നു സംഭവം. പനി ബാധിച്ച തന്റെ ഭർത്താവിന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് പാലക്കാട് ജില്ലാ ആശുപത്രിയിൽ MLA എത്തുന്നത്. രാത്രി ഏകദേശം 8.15 ഓടെ ആയിരുന്നു ഇരുവരും എത്തിയിരുന്നത്.
തൃശ്ശൂർ നൈൽ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. അലോക്, അഡ്മിനിസ്ട്രേറ്റർ എന്നിവരെ തൃശ്ശൂർ ജില്ല ലേബർ ഓഫീസിൽ വെച്ച് ആക്രമിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് നാളെ, ജൂലൈ 28ന് തൃശ്ശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികൾ കരിദിനം ആചരിക്കുന്നു.
കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ പശ്ച്ചത്തലത്തിൽ കോഴിക്കോട്ട് നാല്പത്തിലധികം കണ്ടൈൻമെൻറ് സോണുകൾ പ്രഖ്യാപിച്ച് ജില്ലാ അധികൃതർ. ഒപ്പം സമ്പർക്ക പട്ടികയിൽ കുറഞ്ഞത് 702 പേരെങ്കിലും ഉണ്ടാകുമെന്നും ഇവർ അറിയിച്ചു. ഒമ്പത് വയസ്സുള്ള ഒരു കുട്ടിക്ക് കൂടി വൈറസ് ബാധയേറ്റതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
എറണാകുളം മെഡിക്കൽ കോളേജിൽ നിന്നും തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും വിനോദയാത്ര പോയി കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഹിമാചൽ പ്രദേശിൽ കുടുങ്ങിയ ഡോക്ടർമാരുടെ സംഘം ഒടുവിൽ കേരളത്തിൽ തിരിച്ചെത്തി. 27 പേർ അടങ്ങുന്ന സംഘം ആയിരുന്നു എറണാകുളം മെഡിക്കൽ കോളേജിൽ നിന്നും വിനോദയാത്രയ്ക്കായി പോയത്.
തിരുവനന്തപുരം: പത്തനംതിട്ട ആസ്ഥാനമായുള്ള ഒരു ആശുപത്രിയോട് 50 ലക്ഷം രൂപ നഷ്ടപരിഹാരാമായി ഒരു കുഞ്ഞിനും കുഞ്ഞിൻ്റെ മാതാപിതാക്കൾക്കും നൽകാൻ കൺസ്യൂമർ ഡിസ്പ്യൂട്സ് റീഡ്രെസ്സൽ കമ്മീഷൻ (എസ്.ഡി.ആർ.സി) നിർദ്ദേശിച്ചു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.