
കാഠ്‌മണ്ഡു (നേപ്പാൾ): ലോക ഹൃദയ ദിനത്തിൽ ഹൃദ്രാരോഗ്യത്തെക്കുറിച്ച് തത്സമയ ബോധവൽക്കരണ പരിപാടി തൻ്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തിയ നേപ്പാളി ഡോക്ടറായ ഡോ. ഓം മൂർത്തി അനിലിന് (44) ഗിന്നസ് അവാർഡ്. ഫേസ്ബുക് ലൈവ് സ്ട്രീമിൽ 11, 212 പേരാണ് ഇത് കണ്ടത്. ഫേസ്ബുക് ലൈവ് സ്ട്രീമിൽ ഹൃദ്രാരോഗ്യത്തിൻ്റെ ഒരു ബോധവൽക്കരണ പരിപാടിക്ക് ഏറ്റവും കൂടുതൽ കാഴ്ച്ചക്കാർ എന്ന റെക്കോർഡിനാണ് ഇദ്ദേഹത്തിന് ഗിന്നസ് ലോക റെക്കോർഡ് ലഭിച്ചത്. 'ഹൈപ്പർടെൻഷൻ രോഗനിർണയം' എന്ന വിഷയത്തിലാണ് ഡോക്ടർ തത്സമയ വീഡിയോ അവതരിപ്പിച്ചത്. "ഇത് മികച്ച ഒരു നേട്ടമായി ഡോ. ഓം മൂർത്തി കാണുന്നു. നേപ്പാളിൽ നിന്നുള്ള കാർഡിയോളോജിസ്റ്റായ ഇദ്ദേഹത്തിന് വലിയ സോഷ്യൽ മീഡിയ ഫോളോവെർസ് ഉണ്ട്. ലോക ഹൃദയ ദിനത്തിൽ ഹൃദ്രാരോഗ്യത്തെക്കുറിച്ച് ബോധവത്ക്കരണം നടത്തി റെക്കോർഡ് ഇട്ടതിനു അദ്ദേഹം ഈ അവാർഡ് അർഹിക്കുന്നു." ഗിന്നസ് അവാർഡ് കമ്മിറ്റി അറിയിച്ചു. ഡോ. അനിൽ 2011-ൽ ന്യൂഡൽഹിയിലെ പ്രശസ്തമായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) നിന്ന് കാർഡിയോളജിയിൽ ഡോക്ടറേറ്റ് നേടി. “രാജ്യത്തിനകത്തും പുറത്തും അവബോധം കൂടുതൽ വ്യാപിപ്പിക്കാൻ ഞാൻ പദ്ധതിയിടുന്നു. "ഹൃദ്രോഗത്തിനെതിരായ ബോധവൽക്കരണത്തോടൊപ്പം ശരിയായ ആരോഗ്യ സൗകര്യങ്ങളുടെ പരിമിതികളുള്ള രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സൗജന്യ ഹൃദയ ക്യാമ്പുകൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്." അദ്ദേഹം പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചെറുപ്പം മുതലേ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നതിനായി സ്കൂൾ ആരോഗ്യ പരിപാടികളിലൂടെ ബോധവൽക്കരണം നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ഡോ. അനിൽ പറഞ്ഞു. ഹൃദ്രോഗം തടയുന്നതിനും പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായും വ്യാപകമായും നടപ്പിലാക്കുന്നതിനുമായി വിവിധ സംഘടനകളുമായി (സർക്കാർ/സർക്കാർ ഇതര) ബന്ധപ്പെടാനും അദ്ദേഹം പദ്ധതിയിടുന്നു
ക്യാൻസറിനെ ഭേദമാക്കാൻ നാനോ വിദ്യയുമായി മലയാളി യുവതി!
UAE Introduces Unified Medical Licence for Seamless Nationwide Practice
Malaysian Doctors Fined Rs 11 Crore for Negligence in Patient's Death
US Doctors Make History by Changing Baby’s DNA to Cure Rare Disease
Sassoon Hospital Doctors Perform Robotic-Assisted Total Knee Replacement
We have various options to advertise with us including Events, Advertorials, Banners, Mailers, etc.