
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിലെ രണ്ടാം വർഷ പി.ജി വിദ്യാർത്ഥിനിയായ ഡോ. ഷഹാനയുടെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടർ ഇ.എ റുവൈസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് ബുധനാഴ്ച കസ്റ്റഡിയിൽ എടുത്തു. കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ്സ് അസോസിയേഷൻ (കെ.എം.പി.ജി.എ) സംസ്ഥാന കമ്മിറ്റി അംഗവും ഷഹാനയുടെ സുഹൃത്തുമായ റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കരുനാഗപ്പള്ളിയിലെ വസതിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് സംബന്ധിച്ചുള്ള തീരുമാനമെടുക്കുമെന്ന് പോലീസ് അറിയിച്ചു. സ്ത്രീധന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയില്ലെന്ന് ഷഹാന പറഞ്ഞതിനെത്തുടർന്ന് റൂവൈസ് വിവാഹാഭ്യർത്ഥനയിൽ നിന്ന് പിന്മാറിയതായി ഷഹാനയുടെ അമ്മയും സഹോദരനും പോലീസിൽ മൊഴി നൽകിയിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് അമിതമായി അനസ്തേഷ്യ സ്വയം കുത്തി വെച്ച് ഡോ. ഷഹാന ആത്മഹത്യ ചെയ്തത്. ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ഉത്തരവിട്ടതിനു പുറമേ മെഡിക്കൽ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും മരിച്ച ഡോക്ടറുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഷഹാനയുടെ മരണത്തെത്തുടർന്ന് റുവൈസിനെ കെ.എം.പി.ജി.എ.യിൽ നിന്ന് അന്വേഷണ വിധേയമായി നീക്കം ചെയ്തു. അന്വേഷണത്തിൽ സുതാര്യത ഉറപ്പാക്കാനാണ് തീരുമാനമെന്ന് സംഘടന അറിയിച്ചു. 150 പവൻ സ്വർണവും 15 ഏക്കർ ഭൂമിയും ബി.എം.ഡബ്ല്യു കാറുമാണ് സ്ത്രീധനമായി റുവൈസിന്റെ കുടുംബം ആവശ്യപ്പെട്ടത്. വിവാഹത്തിൽ നിന്നും റൂവൈസ് പിന്മാറിയതിന്റെ മനോവിഷമത്തിലാണ് ഷഹാന ആത്മഹത്യ ചെയ്തതെന്നാണ് ഷഹാനയുടെ കുടുംബം പറയുന്നത്.
നാളെ കോഴിക്കോട് ജില്ലയിലെ ഡോക്ടർമാർ പ്രതിഷേധ ദിനം ആചരിക്കും
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജനറൽ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന 12 ഡോക്ടർമാരെ ഒരു മുന്നറിയിപ്പും കൂടാതെ കൂട്ടത്തോടെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ എല്ലാ സർക്കാർ ഡോക്ടർമാരും നാളെ അവധി എടുക്കും.
Frustration, Exhaustion, Poor Pay Push Young Kerala Doctors Away
തിരുവനന്തപുരം: പത്തനംതിട്ട ആസ്ഥാനമായുള്ള ഒരു ആശുപത്രിയോട് 50 ലക്ഷം രൂപ നഷ്ടപരിഹാരാമായി ഒരു കുഞ്ഞിനും കുഞ്ഞിൻ്റെ മാതാപിതാക്കൾക്കും നൽകാൻ കൺസ്യൂമർ ഡിസ്പ്യൂട്സ് റീഡ്രെസ്സൽ കമ്മീഷൻ (എസ്.ഡി.ആർ.സി) നിർദ്ദേശിച്ചു.
Bhopal Doctors Perform Rare Surgery to Replace Patient’s Stomach
We have various options to advertise with us including Events, Advertorials, Banners, Mailers, etc.