ചെന്നൈ: തഞ്ചാവൂർ മെഡിക്കൽ കോളേജിൽ പി.ജി വിദ്യാർത്ഥിക്ക് (26) ദാരുണാന്ത്യം. തുടർച്ചയായി രണ്ടു ദിവസം ഡ്യൂട്ടി ചെയ്യുകയായിരുന്ന ഡോക്ടർ, ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം ഡ്യൂട്ടിക്കിടെ കടുത്ത തലവേദന അനുഭവപ്പെട്ട ഡോക്ടർ, കുറച്ച് സമയം വിശ്രമം ആവശ്യപ്പെട്ടിരുന്നു. തുടർന്ന്, തൊട്ടടുത്ത ദിവസം രാവിലെ ഇദ്ദേഹത്തെ ആശുപത്രിയുടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡ്യൂട്ടി റൂമിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പി.ജി വിദ്യാർത്ഥിയുടെ ദാരുണമായ മരണം, നീണ്ട സമയം ഡ്യൂട്ടി ചെയ്യുമ്പോൾ ഉണ്ടാകുന്ന ഭവിഷത്തുകളെ അടിവരയിട്ട് കാണിക്കുന്നു. ഇത് ഡോക്ടർമാരെ ശാരീരികമായും മാനസികമായും എത്രത്തോളം ബുദ്ദിമുട്ടിക്കുന്നുണ്ടെന്ന് ഈ സംഭവത്തിൽ നിന്നും വ്യക്തം.
ഇതിന് മുൻപും പല തവണ ജോലി ഭാരം കാരണം തമിഴ് നാട്ടിൽ ചില ഡോക്ടർമാർ മരണപ്പെട്ടിരുന്നു. നീണ്ട ഡ്യൂട്ടി സമയത്തെ ചൊല്ലി അന്നേ പ്രശ്‌നങ്ങളും വിവാദങ്ങളും ഉണ്ടായതുമാണ്. എന്നാൽ പല ആശുപത്രികളും ഈ പ്രസ്‌താവന തള്ളിക്കളയുകയായിരുന്നു. ഡോക്‌ടേഴ്‌സ് അസോസിയേഷൻ ഫോർ സോഷ്യൽ ഇക്വാളിറ്റി സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ചു. ഡ്യൂട്ടി സമയം വർദ്ധിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് അസോസിയേഷൻ തമിഴ്‌നാട് സർക്കാരിനോട് ആവശ്യപ്പെട്ടു. "ഡോക്ടർമാരുടെ നീണ്ട ഡ്യൂട്ടി സമയം തമിഴ് നാട് സർക്കാർ ഇനിയെങ്കിലും ഒഴിവാക്കണം. പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ടർമാർക്കും പി.ജി വിദ്യാർത്ഥികൾക്കും 8 മണിക്കൂർ മാത്രമായിരിക്കണം ഡ്യൂട്ടി സമയം. രോഗികളുടെ എണ്ണത്തിന് അനുസരിച്ചായിരിക്കണം ഡോക്ടർമാരെയും നഴ്സുമാരെയും മറ്റു മെഡിക്കൽ സ്റ്റാഫുകളെയും നിയമിക്കേണ്ടത്." ഡോക്‌ടേഴ്‌സ് അസോസിയേഷൻ ഫോർ സോഷ്യൽ ഇക്വാളിറ്റിയിലെ അംഗമായ ഡോ. ആർ. ശാന്തി പറഞ്ഞു. കൂടാതെ, ഡ്യൂട്ടിക്കിടെ മരണമടഞ്ഞ ഡോക്ടർമാരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം സംസ്ഥാന സർക്കാർ നൽകണമെന്നും വീണ്ടും ഇതുപോലെയുള്ള ദാരുണമായ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഇതിൽ ഇടപെടാനും ജോലി സമയം ക്രമീകരിക്കാനും ദേശീയ മെഡിക്കൽ കമ്മീഷനോട് അഭ്യർത്ഥിക്കുകയും ചെയ്തു. "രോഗികളുടെ എണ്ണം അനുസരിച്ചായിരിക്കണം സർക്കാർ ഡോക്ടർമാരെ നിയമിക്കേണ്ടത്. എന്തിനേറെപ്പറയുന്നു ഇത്രയേറെ പ്രശ്നനങ്ങൾ ഉണ്ടായിട്ട് പോലും ഇപ്പോഴും ഹൗസ് സർജന്മാരും പി.ജി ഡോക്ടർമാരും 24 മുതൽ 36 മണിക്കൂർ വരെ ഡ്യൂട്ടി ചെയ്യുന്നുണ്ട്. ഇത് ഡോക്ടർമാർക്കിടയിൽ വലിയ സമ്മർദമാണ് സൃഷ്ടിക്കുന്നത്." ഡോക്‌ടേഴ്‌സ് അസോസിയേഷൻ ഫോർ സോഷ്യൽ ഇക്വാളിറ്റിയുടെ ജനറൽ സെക്രട്ടറിയായ ഡോ. ജി. രവീന്ദ്രനാഥ് പറഞ്ഞു. "2023-ൽ 10 ഡോക്ടർമാരാണ് ആത്മഹത്യ കാരണമോ മറ്റെന്തെങ്കിലും കാരണമോ മരണപ്പെട്ടത്. അതും മരണപ്പെട്ട എല്ലാവരും യുവ ഡോക്ടർമാരായിരുന്നു എന്നതാണ് ഇതിലെ ഏറ്റവും ആശങ്കാജനകമായ കാര്യം. ഇത് ഗുരുതരമായ പ്രശ്‌നമാണ്. ഇത് തടയാൻ ആരോഗ്യവകുപ്പ് കാര്യമായ നടപടികൾ സ്വീകരിക്കണം. ഒരു ഡോക്ടർമാരുടെ ക്ഷേമനിധി ബോർഡ് രൂപീകരിക്കുകയും മനഃശാസ്ത്രപരമായ കൗൺസിലിംഗും ഡോക്ടർമാർക്ക് നൽകണം. അമിത ജോലി ഭാരം കാരണം പല ഡോക്ടർമാരും വൻ സമ്മർദ്ദത്തിൽ ആണ്." തമിഴ് നാട് ഡോക്‌ടേഴ്‌സ് അസോസിയേഷൻ്റെ മുൻ പ്രസിഡണ്ടായിരുന്ന ഡോ. കീർത്തി വർമ്മൻ പറഞ്ഞു.
Lucknow: Two students from Banaras Hindu University (BHU) have been arrested following a series of incidents involving sexual harassment and other antisocial activities.
Doctors Raise Concerns Over Lack of Transparency in Tamil Nadu's Recruitment for 2,642 Government Positions
India Sees Dip in COVID-19 Cases, But Doctors Urge Caution Over New Variants
Punjab Health Minister Announces Recruitment of 1,000 Doctors
ഡൽഹി: വെറും പതിനൊന്ന് വയസ്സ് മാത്രം പ്രായമുള്ള ബന്ധിത ഇരട്ടകളെ വേർപിരിച്ച് മെഡിക്കൽ ലോകത്തിന് അഭിമാനം ആയിരിക്കുകയാണ് ഡൽഹി AIIMS-ലെ ഡോക്ടർമാർ. മണിക്കൂറുകൾ നീണ്ട് നിന്ന ഓപ്പറേഷന് ശേഷമാണ് ഇവരെ വേർപിരിച്ചത്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.