കൊച്ചി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) നൽകുന്ന തരംഗ് ഗോൾഡൻ ഓണർ ഫോർ ഗ്ലോബൽ എക്‌സലൻസ് അവാർഡ് കരസ്ഥമാക്കി ഡോ. പ്രേം നായർ. കൊച്ചിയിലെയും ഫരീദാബാദിലെയും അമൃത ഹോസ്പിറ്റലുകളുടെ ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടറാണ് ഡോ. പ്രേം നായർ. തിരുവനന്തപുരത്ത് വെച്ച് നടന്ന 98-ാമത് അഖിലേന്ത്യാ മെഡിക്കൽ കോൺഫറൻസിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനാണ് ഡോ. പ്രേമിന് അവാർഡ് നൽകിയത്. രോഗി പരിചരണം, നേതൃത്വം, വൈദ്യശാസ്ത്ര പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിലെ പങ്ക് എന്നിവ പരിഗണിച്ചാണ് ഡോ. പ്രേമിന് അവാർഡ് നൽകിയത്. അമൃത ആശുപത്രിയും കേരളത്തിലെ ആദ്യത്തെ സ്വകാര്യ മെഡിക്കൽ കോളേജും സ്ഥാപിച്ചത് ഡോ. പ്രേമാണ്. അദ്ദേഹത്തിൻ്റെ നേതൃത്വവും മിടുക്കും അമൃത ഹോസ്പിറ്റലിനെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സംരക്ഷണ സ്ഥാപനമാക്കി മാറ്റി. അമൃത ഹോസ്പിറ്റൽ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ പല നാഴികക്കല്ലുകൾ കൈവരിച്ചു. ഏഷ്യയിലെ ആദ്യത്തെ അപ്പർ ആം ഹാൻഡ് ട്രാൻസ്‌പ്ലാന്റ്, ഇന്ത്യയിലെ ആദ്യത്തെ ഗർഭാശയ ശസ്ത്രക്രിയ എന്നിവ ഇതിൽ ചിലതാണ്. തുടർന്ന്, ഫരീദാബാദിലും അമൃത ഹോസ്പിറ്റൽ പുതിയ ബ്രാഞ്ച് ആരംഭിച്ചു. 130 ഏക്കറിൽ 2,600 കിടക്കകളാണ് ഫരീദാബാദിലെ അമൃത ആശുപത്രിയിൽ ഉള്ളത്. സതേൺ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് ഡോക്ടർ ഓഫ് മെഡിസിനും ഹെപ്പറ്റോളജിയിൽ അമേരിക്കൻ കോളേജ് ഓഫ് ഫിസിഷ്യൻസിൻ്റെ ഫെല്ലോഷിപ്പുമുണ്ട് ഡോ. പ്രേമിന്. കാലിഫോർണിയയിൽ കൺസൾട്ടിംഗ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായി സേവനമനുഷ്ഠിക്കുകയും അസോസിയേഷൻ ഓഫ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സിന് (ഇന്ത്യ) നേതൃത്വം നൽകുകയും ചെയ്തു അദ്ദേഹം. ഓൾ ഇന്ത്യ മെഡിക്കൽ കോൺഫറൻസ് ഡോ. പ്രേം നായരുടെ വിജയം നല്ല രീതിയിൽ തന്നെ ആഘോഷിച്ചു. രാജ്യമെമ്പാടുമുള്ള നേതാക്കളും 2,000-ലധികം പ്രതിനിധികളും കോൺഫെറെൻസിൽ പങ്കെടുത്തു. "ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ ഈ അവാർഡ് കരസ്ഥമാക്കിയതിൽ ഏറെ സന്തോഷവും അഭിമാനവും ഉണ്ട്. ഓരോ ദിവസവും ആയിരക്കണക്കിന് രോഗികൾക്ക് ഞങ്ങൾ വാഗ്ദാനം ചെയ്യുന്ന ആരോഗ്യപരിപാലനത്തിലെ മികവിന് ലഭിച്ച അംഗീകാരമാണിത്." ഡോ. പ്രേം നായർ പറഞ്ഞു.
Kerala Doctors Successfully Reattach Severed Hand in Marathon Surgery
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ ഡോക്ടർമാർക്ക് അവസരം; ശമ്പളം 2.5 ലക്ഷം രൂപ വരെ
Two Doctors Suspended in Sopore Over Alleged Medical Negligence
The Kerala High Court has declared unconstitutional a nativity clause that limited admissions to postgraduate medical courses under the service quota to doctors born only in Kerala.
The Kerala House Surgeons Association is preparing to initiate a strike at the Government Medical College Hospital in Kozhikode due to the prolonged delay in disbursing their stipends for February.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.