ഹൈദരാബാദ്: പുതിയ ആരോഗ്യമന്ത്രിയായ ദാമോദർ രാജ നരസിംഹയുമായി നടത്തിയ ചർച്ചയെ തുടർന്ന് തെലങ്കാന ജൂനിയർ ഡോക്‌ടേഴ്‌സ് അസോസിയേഷനും (ജെ.യു.ഡി.എ) സീനിയർ റസിഡന്റ് ഡോക്‌ടേഴ്‌സ് അസോസിയേഷനും (എസ്.ആർ.ഡി.എ) സമരം പിൻവലിക്കാൻ തീരുമാനിച്ചു. സ്റ്റൈപെൻഡ് തർക്കങ്ങളെ തുടർന്നായിരുന്നു ഡോക്ടർമാർ സമരം ചെയ്യാൻ ആഹ്വാനം ചെയ്തത്. ചൊവ്വാഴ്ച മുതൽ ഔട്ട്‌പേഷ്യന്റ് (ഒ.പി), ഇലക്‌റ്റീവ് ഡ്യൂട്ടി എന്നിവ ബഹിഷ്‌കരിക്കുമെന്ന് ഡോക്ടർമാർ നേരത്തെ പറഞ്ഞിരുന്നു. യോഗത്തിൽ, ശ്രദ്ധ ആവശ്യമുള്ള നിരവധി നിർണായക വിഷയങ്ങൾ ജെ.യു.ഡി.എ അംഗങ്ങൾ ചൂണ്ടിക്കാട്ടി. എല്ലാ മാസവും 15-നകം പേയ്‌മെന്റുകൾ ക്രെഡിറ്റ് ചെയ്യുമെന്നും സ്‌റ്റൈപ്പൻഡ് ക്രമപ്പെടുത്തുമെന്നും മന്ത്രി ദാമോദർ രാജ നരസിംഹ ഡോക്ടർമാർക്ക് ഉറപ്പ് നൽകി. "സ്റ്റൈപ്പന്റുകൾ കൃത്യമായി നൽകാൻ ഒരു പുതിയ സോഫ്റ്റ്‌വെയർ രൂപകൽപന ചെയ്തിട്ടുണ്ടെന്നും അടുത്ത 20 ദിവസത്തിനുള്ളിൽ ഇത് പ്രവർത്തനം ആരംഭിക്കുമെന്നും
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഉറപ്പ് നൽകിയതായി ജെ.യു.ഡി.എ പ്രസിഡന്റ് കൗശിക് കുമാർ പിഞ്ചർള പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള നിരവധി ആശുപത്രികളിലെ ഹോസ്റ്റൽ സൗകര്യങ്ങളുടെ കുറവായിരുന്നു യോഗത്തിൽ ചർച്ച ചെയ്യപ്പെട്ട മറ്റൊരു പ്രധാനപ്പെട്ട വിഷയം. സ്ഥലപരിമിതി നേരിടുന്ന സ്ഥലങ്ങളിൽ പുതിയ ഹോസ്റ്റലുകൾ നിർമിക്കുമെന്നായിരുന്നു ഇതിന് മന്ത്രിയുടെ മറുപടി. ചില സന്ദർഭങ്ങളിൽ, മെഡിക്കൽ പ്രൊഫഷണലുകളുടെ താമസ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി അടുത്തുള്ള സ്ഥലങ്ങളിലും ഹോസ്റ്റൽ പണിയാൻ പ്ലാനുണ്ടെന്നും മന്ത്രി പറഞ്ഞു
ഡൽഹി: ട്രാൻസ്ജെൻഡർമാർക്ക് വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ ഔട്ട് പേഷ്യന്റ് (ഒ.പി.ഡി) ഡിപ്പാർട്മെന്റ് ഉദ്ഘാടനം ചെയ്ത് ചരിത്രം കുറിച്ചിരിക്കുകയാണ് ഡൽഹിയിലെ റാം മനോഹർ ലോഹ്യ (ആർ.എം.എൽ) ഹോസ്പിറ്റൽ.
ഡൽഹി: ഡൽഹിയിലെ ആർമി ഹോസ്പിറ്റൽ റിസർച്ച് ആൻഡ് റഫറൽ (എ.എച്ച്.ആർ.ആർ) നിരവധി കോർണിയ ട്രാൻസ്പ്ലാന്റുകൾ വിജയകരമായി നടത്തി ഒരുപാട് പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നു.
റായ്ച്ചൂർ: കർണാടകയിൽ ഡോക്ടർക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഗൈനക്കോളജിസ്റ്റ് ആയ ഡോ. ജയപ്രകാശ് പാട്ടിൽ തൻ്റെ കാറിൽ പോയിക്കൊണ്ടിരിക്കുമ്പോഴാണ് ബൈക്കിൽ വന്ന അജ്ഞാതരായ മാസ്ക് ധരിച്ച രണ്ടു പേർ ഡോക്ടറുടെ കാറിനെ പിന്തുടർന്നതും ശേഷം രണ്ടു തവണ ഡോക്ടർക്ക് നേരെ വെടിയുതിർത്തതും.
താനെ: സൗന്ദര്യ വർധന വസ്തുക്കൾ ഓൺലൈൻ ആയി വാങ്ങുന്നതിനിടെ ഡോക്ടർക്ക് നഷ്ടമായത് 1.92 ലക്ഷം രൂപ. ഡോക്ടർ (28) മഹാരാഷ്ട്രയിലെ താനെ സ്വദേശിനിയാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു സംഭവം.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.