Top Stories
വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദം നൽകി.
2023-08-05 13:09:04
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

തൃശ്ശൂർ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കുത്തേറ്റു മരണപ്പെട്ട ഹൗസ് സർജൻ വന്ദന ദാസിന് തൃശ്ശൂരിലെ കേരള ഹെൽത്ത് സയൻസ് സർവകലാശാല ബുധനാഴ്ച (ഓഗസ്റ്റ് 2) മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദം നൽകി ആദരിച്ചു. വന്ദനയ്ക്ക് വേണ്ടി മാതാപിതാക്കളായ കെ.ജി. മോഹൻദാസും അമ്മ വസന്തകുമാരിയും ചേർന്ന് കേരള ഗവർണറും ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. അവാർഡ് സ്വീകരിക്കുന്നതിനിടെ വന്ദനയുടെ അമ്മ പൊട്ടിക്കരഞ്ഞു. വന്ദനയുടെ അച്ഛനെയും അമ്മയെയും ചേർത്തുപിടിച്ച് ഗവർണർ ആശ്വസിപ്പിച്ചു. ചടങ്ങിന് ശേഷം ആശ്വസിപ്പിക്കാനെത്തിയ അധ്യാപകരോട് വന്ദനയുടെ മാതാപിതാക്കൾ കണ്ണീരോടെ ചോദിച്ചു - "അവൾ ഇല്ലാതെ നമുക്ക് എന്തിനാണ് ഈ ബിരുദം.. കാരണം ഇതും അവളുടേതായിരുന്നു." കോട്ടയം ജില്ലയിലെ കാടുത്തുരുത്തി സ്വദേശിനിയായിരുന്നു ഡോ. വന്ദന ദാസ്. അസീസിയ മെഡിക്കൽ കോളേജിൽ ഹൗസ്‌ സർജനായിരുന്ന വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ട്രൈനിങ്ങിന്റെ ഭാഗമായി ജോലി ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 10-ന് പുലർച്ചെ ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിലേക്ക്  പോലീസ് കൊണ്ടുവന്ന സന്ദീപ് എന്ന പ്രതി പൊടുന്നനെ ആക്രമാസക്തൻ ആവുകയും ഡോ. വന്ദനയെ ശസ്ത്രക്രിയയ്ക്കും മറ്റും ഉപയോഗിക്കുന്ന കത്രിക വെച്ച് പല തവണ കുത്തുകയുമായിരുന്നു. നിരവധി തവണ കുത്തേറ്റ വന്ദന ആക്രമണത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

 


velby
More from this section
2023-11-08 15:23:08

തിരുവനന്തപുരം: സർക്കാർ സ്റ്റൈപെൻഡ് വർധിപ്പിക്കാത്തതിനെ തുടർന്ന് കേരളത്തിലുടനീളമുള്ള പി.ജി മെഡിക്കൽ വിദ്യാർഥികൾ നവംബർ എട്ടിന് സമരത്തിന് ആഹ്വാനം ചെയ്‌തു.

2023-05-11 18:02:12

ഓസ്ട്രേലിയയിൽ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ആക്രമിക്കപ്പെടുന്നില്ലേ എന്ന ഒരു ചോദ്യം വന്നു. ഉണ്ട് എന്നാണ് ഉത്തരം. ഇന്ന് ഇരുന്ന് തപ്പിയെടുത്ത വിവരങ്ങളാണ്. വാർഡിൽ വച്ച് ആക്രമിക്കപ്പെട്ട ഒരാളെ പരിചയപ്പെട്ടു. 

ഇവിടെ ഒരു ആശുപത്രിയിലേക്ക്, അതായത് എമർജൻസി വിഭാഗത്തിലേക്ക് ഒരു രോഗി എത്തുമ്പോൾ സാധാരണ സ്വീകരിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച്... 

നേരെ ഡോക്ടറെ കയറി കാണാൻ പറ്റില്ല. ഒരു ട്രയാജ് സിസ്റ്റമുണ്ട്. അവിടെ റിസ്ക് അസസ്മെൻറ് അടക്കമുള്ള കാര്യങ്ങൾ നടക്കും. 

Harm to self, harm to others, general vulnerability തുടങ്ങിയ കാര്യങ്ങൾ ട്രയാജിൽ ഉള്ള നേഴ്സ് വിലയിരുത്തും. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അപ്പോൾ തന്നെ സെക്യൂരിറ്റിയെ വിളിച്ചുവരുത്തും.

2023-10-30 12:48:51

കൊച്ചി: കൊച്ചിയിലെ അമൃത ഹോസ്പിറ്റൽ വിഴുങ്ങൽ തകരാറുകൾ (ഡിസ്ഫാഗിയ) ഉള്ള എല്ലാവർക്കുമായി ഒരു പ്രത്യേക ആപ്പ് ആരംഭിച്ചു.

2023-10-26 10:44:41

മെഡിക്കൽ വിദ്യാഭ്യാസം ഒരു നീണ്ട സംഗീർണ്ണമായ പ്രക്രിയയാണ്. നാലര വർഷം പഠനം കഴിഞ്ഞു പരീക്ഷ പാസ്സായി ഒരു വർഷത്തെ ഇന്റേൺഷിപ്പോടു കൂടി അവസാനിച്ച്‌ മെഡിക്കൽ കൗൺസിലിന്റെ റെജിസ്ട്രേഷൻ കിട്ടുന്നതോടെ ഒറ്റക്ക് പ്രാക്‌ടീസ്‌ ചെയ്യാനുളള അംഗീകാരം ലഭിക്കുന്നു. 

 

2023-05-13 13:38:04

Dr വന്ദനയുടെ മരണവുമായി ബന്ധപ്പെടുത്തി നാം മറക്കരുതാത്ത ഒരു പേരുണ്ട്..!!

കൂടെ വർക്ക്‌ ചെയ്ത ഹൗസ് സർജൻ.. .അറിവ് ശരിയാണെങ്കിൽ ഡോക്ടർ ഇപ്പോൾ ട്രിവാൻഡറും കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്..

Dr വന്ദന ക്രൂരമായി ആക്രമിക്കപ്പെടുന്ന കാഴ്ചയും ശബ്ദവും അകത്തു മുറികളിൽ പൂട്ടിയിരുന്ന സ്റ്റാഫുകൾക്കും,ജീവൻ കൊടുത്തും സുരക്ഷ നൽകേണ്ട ഹോം ഗാർഡിനും, പോലീസിനും വ്യക്തമായിരുന്നു..

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.