കോട്ടയം: പ്രമുഖ ശിശുരോഗ വിദഗ്ധനും കെ.സി. കോലഞ്ചേരിയിലെ മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ മിഷൻ ആശുപത്രിയുടെ സ്ഥാപക മെഡിക്കൽ ഡയറക്ടറുമായ കെ.സി മാമ്മൻ അന്തരിച്ചു. 93 വയസ്സുള്ള അദ്ദേഹത്തിന് ഭാര്യ ഡോ. അന്നമ്മ മാമ്മനും മൂന്ന് പെൺമക്കളുമുണ്ട് (ഡോ.സാറ, അനു കുര്യൻ, മേരി കുര്യൻ). സംസ്‌കാരം തിങ്കളാഴ്ച്ച വൈകിട്ട് നാലിന് പുത്തൻ പള്ളിയിൽ വെച്ച് നടക്കും. മലയാള മനോരമയുടെ മുൻ ചീഫ് എഡിറ്ററായിരുന്ന കെ.എം.ചെറിയാൻ്റെയും കല്ലൂപ്പാറ മരേട്ടു സാറാമ്മയുടെയും മകനായി 1930-ൽ ആയിരുന്നു കെ.സി. മാമ്മൻ്റെ ജനനം. ലണ്ടനിലായിരുന്നു അദ്ദേഹം എം.ബി.ബി.എസ് ബിരുദം പൂർത്തിയാക്കിയത്. തുടർന്ന്, ഡി.സി.എച്ച് ഡിപ്ലോമയും അവിടെ വെച്ച് തന്നെ അദ്ദേഹം ചെയ്‌തു. എഡിൻബർഗിൽ നിന്നും എം.ആർ.സി.പി ബിരുദവും കെ.സി മാമ്മൻ നേടി. 1962 മുതൽ 1970 വരെ വെല്ലൂർ മെഡിക്കൽ കോളേജിൽ പീഡിയാട്രിക്സ് വിഭാഗത്തിൽ പ്രൊഫസറായും പിന്നീട് 1988 വരെ കോലഞ്ചേരിയിലെ ആശുപത്രി ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഇവിടെ വെച്ചായിരുന്നു അദ്ദേഹം ഏറെ പ്രശസ്‌തി നേടിയത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച മെഡിക്കൽ കോളേജുകളിൽ ഒന്നായി കോലഞ്ചേരിയിലെ മെഡിക്കൽ മിഷൻ ആശുപത്രി മാറിയതിൽ ഡോ. കെ.സി മാമ്മൻ വഹിച്ച പങ്ക് വളരെ വലുതാണ്. അദ്ദേഹം എടുത്ത പല മികച്ച തീരുമാനങ്ങൾ ആശുപത്രിയുടെ ഭാവി തന്നെ മാറ്റി മറിച്ചു. 100 കിടക്കകളുമായി തുടങ്ങിയ ആശുപത്രിയെ 1100 കിടക്കകളുള്ള മൾട്ടി സ്പെഷ്യലിറ്റി ക്ലിനിക് ആക്കി മാറ്റുന്നതിൽ അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചു. മഹാത്മാഗാന്ധിയോടുള്ള അദ്ദേഹത്തിൻ്റെ ആദരവ് കാരണം പിതാവായ കെ.എം.ചെറിയാൻ അദ്ദേഹത്തെ "ബാപ്പുക്കുട്ടി" എന്ന് ഓമനപ്പേരിട്ട് വിളിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മാമ്മൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. സ്വന്തം ജീവിതം വൈദ്യശാസ്‌ത്രരംഗത്ത്, പ്രത്യേകിച്ച് കുട്ടികളുടെ ചികിത്സയ്‌ക്കായി സമർപ്പിച്ച മഹാനായ വ്യക്തിയാണ് ഡോ. കെ.സി മാമ്മനെന്ന് മുഖ്യമന്ത്രി പറഞ്ഞു. അധ്യാപകൻ, മെഡിക്കൽ ഡയറക്ടർ എന്നീ നിലകളിൽ മാമ്മൻ നൽകിയ മഹത്തായ സംഭാവനകളെക്കുറിച്ച് മുഖ്യമന്ത്രി എടുത്തു പറഞ്ഞു. അദ്ദേഹത്തിൻ്റെ വിയോഗം മെഡിക്കൽ സമൂഹത്തിന് തീരാനഷ്ടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Dr. EA Ruvais, facing charges of abetting the suicide of his girlfriend Dr. Shahana by purportedly making dowry demands, has been allowed by the Kerala High Court to resume his postgraduate medical course.
കൊച്ചി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) നൽകുന്ന തരംഗ് ഗോൾഡൻ ഓണർ ഫോർ ഗ്ലോബൽ എക്‌സലൻസ് അവാർഡ് കരസ്ഥമാക്കി ഡോ. പ്രേം നായർ.
തിരുവനന്തപുരം: ആക്യുപഞ്ചറിന്റെ സഹായത്തോടെ പ്രസവത്തിന് ശ്രമിച്ച 35 കാരിയായ സ്ത്രീയും കുഞ്ഞും വാടക വീട്ടിൽ വെച്ച് മരണപ്പെട്ടു. പൂന്തുറ സ്വദേശിനി ഷെമീറ ഒമ്പത് മാസം ഗർഭിണിയായിരുന്നെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരം: പല തരം ആവശ്യങ്ങൾക്കായി സ്വാശ്രയ മെഡിക്കൽ കോളേജുകൾ സർക്കാരിലേക്ക് അടക്കേണ്ട ഫീസുകൾ വർദ്ധിപ്പിച്ച് ആരോഗ്യവകുപ്പ്.
പയ്യന്നൂരിൽ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ മൊബൈൽ മോഷണം; പ്രതി പിടിയിൽ.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.