ചെന്നൈ: പാപ്പുവ ന്യൂ ഗിനിയയിൽ നിന്നുള്ള 58 വയസ്സുള്ള ഒരു വ്യക്തിയിൽ ലേസർ ആൻജിയോപ്ലാസ്റ്റി വിജയകരമായി ചെയ്‌ത് കൗവേരി ഹോസ്പിറ്റലിലെ ഡോക്ടർമാർ. ട്രിപ്പിൾ വെസൽ കൊറോണറി ആർട്ടറി രോഗത്തിനാണ് (ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ സങ്കീർണതകളിലേക്ക് നയിക്കുന്ന ഗുരുതരമായ ഒരു രോഗമാണ് ഇത്) ഈ ശസ്ത്രക്രിയ ചെയ്‌തത്. ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ച രോഗി വീട്ടിലേക്ക് മടങ്ങിയെന്ന് ഡോക്ടർമാർ അറിയിച്ചു. ആൻജിയോഗ്രാമിന് (കൊറോണറി ആർട്ടറികൾ എന്നറിയപ്പെടുന്ന ഹൃദയത്തിൻ്റെ രക്തക്കുഴലുകൾ പരിശോധിക്കാൻ എക്സ്-റേ ഉപയോഗിക്കുന്ന ഒരു പരിശോധനയാണ് ആൻജിയോഗ്രാം) ശേഷം 2016-ൽ ബൈപാസ് സർജറി ചെയ്യാൻ നിർദേശിച്ചെങ്കിലും അദ്ദേഹം ശസ്ത്രക്രിയ മാറ്റിവച്ചു. രോഗിക്ക് ഹൈപ്പർടെൻഷൻ, കഠിനമായ സ്ലീപ് ആപ്നിയ (ശ്വാസോച്ഛ്വാസം ആവർത്തിച്ച് നിർത്തുകയും ആരംഭിക്കുകയും ചെയ്യുന്ന ഗുരുതരമായ രോഗമാണ് സ്ലീപ് ആപ്നിയ) , ഉയർന്ന ബോഡി മാസ് ഇൻഡക്സ് (അമിതഭാരം) എന്നിവയും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഏറെ അപകടസാധ്യതയുള്ള കേസായിരുന്നു ഇദ്ദേഹത്തിന്റേത്. തുടർന്ന് രോഗലക്ഷണങ്ങൾ വഷളായതിനെത്തുടർന്ന് ഇദ്ദേഹത്തെ അൽവാർപേട്ടിലെ കൗവേരി ഹോസ്പിറ്റലിലേക്ക് റെഫർ ചെയ്യുകയായിരുന്നു. വലത് കൊറോണറി ധമനിയുൾപ്പടെ ബാധിച്ച മൂന്ന് രക്തക്കുഴലുകൾ ചികിത്സിക്കുന്ന ഒരു രീതി ആശുപത്രിയിലെ ഡോക്ടർമാർ സ്വീകരിച്ചു. ബൈപാസ് സർജറിയേക്കാൾ ഏറെ സുരക്ഷിതമാണ് ഈ ശസ്ത്രക്രിയാ രീതി. ഇത് രോഗിയുടെ ആരോഗ്യപ്രശ്നങ്ങൾ ലഘൂകരിച്ചതായി ഡോക്ടർമാർ പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷം രോഗിയെ ഡിസ്ചാർജ് ചെയ്തു. സ്ലീപ് അപ്നിയയ്ക്കുള്ള ചികിത്സയും അദ്ദേഹം തുടരും. ലേസർ ആൻജിയോപ്ലാസ്റ്റിയാണ് രോഗി തിരഞ്ഞെടുത്തതെന്ന് ആശുപത്രിയിലെ സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് രാജാറാം അനന്തരാമൻ പറഞ്ഞു. "രോഗിയുടെ അവസ്ഥയ്ക്ക് അനുയോജ്യമായ ശസ്ത്രക്രിയ ലേസർ ആൻജിയോപ്ലാസ്റ്റി ആണെന്ന് ഞങ്ങൾ മനസ്സിലാക്കി. ഉടൻ തന്നെ ശസ്ത്രക്രിയ നിർവഹിക്കുകയും ചെയ്‌തു. രോഗി പെട്ടെന്ന് തന്നെ സുഖം പ്രാപിക്കുകയും അദ്ദേഹത്തിൻ്റെ ജന്മനാട്ടിലേക്ക് മടങ്ങുകയും ചെയ്‌തു." അദ്ദേഹം പറഞ്ഞു. "അത്യാധുനികമായ മികച്ച ചികിത്സകളും അനുകമ്പയുള്ള ആരോഗ്യ പരിരക്ഷയും നൽകുന്നതിലെ മികവ് പിന്തുടരുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം." കൗവേരി ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിൻ്റെ സഹസ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ അരവിന്ദൻ സെൽവരാജ് പറഞ്ഞു.
A medical intern, identified as Dr. Anushka, enrolled in the MBBS program at Guru Gobind Singh Medical College and Hospital, tragically took her own life by hanging herself.
Three Doctors Charged with Medical Negligence in Bhiwandi
ഇറ്റാനഗർ: അപൂർവ്വ ഹൃദയ ശസ്ത്രക്രിയ ചെയ്‌ത് ഒരു വലിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് അരുണാചൽ പ്രദേശിലെ ടോമോ റിബ ഇൻസ്റ്റിട്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസ് (ടി.ആർ.ഐ.എച്.എം.എസ്).
മുംബൈ: ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ മുംബൈയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോക്ടർക്ക് (46) നഷ്ടപ്പെട്ടത് 1.1 കോടി രൂപ. ഡിജിറ്റൽ മേഖലയിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതിൻ്റെ ആവശ്യകത ഈ സംഭവം ഉയർത്തിക്കാട്ടുന്നു.
വിജയവാഡ: ഐ.എം.എയുടെ ദേശീയ കായികമേളയായ ‘ഡോക്ടേഴ്സ് ഒളിമ്പ്യാഡ് 2023’ നവംബർ 22 മുതൽ നവംബർ 26 വരെ വിജയവാഡയിൽ നടക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഡോ. ശരദ് കുമാർ അഗർവാൾ അറിയിച്ചു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.