പഞ്ച്കുള (ഹരിയാന): ഹരിയാനയിലെ പഞ്ച്കുളയിൽ, താമസിക്കുന്ന അപാർട്മെന്റിൻ്റെ പതിനൊന്നാം നിലയിൽ നിന്നും വീണ് അനസ്‌തിയോളജിസ്റ്റ് ആയ ലേഡി ഡോക്ടർ (35) മരണപ്പെട്ടു. ഡോക്ടറുടെ മരണം ആത്മഹത്യ ആണോ അല്ലയോ എന്നുള്ള കാര്യത്തിൽ ഇതുവരെ വ്യക്‌തത വന്നിട്ടില്ലെന്ന് പോലീസ് അറിയിച്ചു. "സംഭവം ആത്മഹത്യ ആണോ എന്നുള്ള കാര്യത്തിൽ വ്യക്‌തത ലഭിച്ചിട്ടില്ല. അൻസാൽ അഗർവാൾ എന്ന വ്യക്തിയുടെ ഭാര്യയാണ് മരിച്ച ഡോക്ടർ. ഇവർ സൺ സിറ്റി അപ്പാർട്മെന്റിൽ വാടകക്ക് താമസിക്കുകയായിരുന്നു." പോലീസ് പറഞ്ഞു. സംഭവം നടന്നതറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് ഉടൻ തന്നെ ലേഡി ഡോക്ടറെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. "ഇവർക്ക് ജോലി ഉണ്ടോ ഇല്ലയോ എന്നുള്ള കാര്യത്തിലും ഉറപ്പില്ല. പക്ഷേ ഡോക്ടറുടെ ഭർത്താവ് അവകാശപ്പെടുന്നത് ഇവർ ജോലിക്ക് ചേർന്നിട്ടുണ്ട് എന്നാണ്." പോലീസ് അറിയിച്ചു. ഡോക്ടറുടെ ഭർത്താവായ അൻസാൽ അഗർവാൾ മുംബൈയിലെ കസ്റ്റംസ് ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുകയാണ്. എന്നിരുന്നാലും, കഴിഞ്ഞ നാല് മാസമായി ഇദ്ദേഹം തൻ്റെ ഭാര്യയ്‌ക്കൊപ്പം അപ്പാർട്മെന്റിൽ താമസിക്കുകയായിരുന്നു. കാരണം ഇവർ വിഷാദ രോഗത്തിന് അടിമയായിരുന്നെന്നാണ് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞത്. പോലീസ് സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ ലഭിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
During a televised health conference organized by Medically Speaking, Dr. Parul Gupta, the Transplant Coordinator at PGIMER Chandigarh, was honored with the esteemed Sushruta Award 2024 for her remarkable achievements in advancing the field of organ donation.
Navi Mumbai: In the latest incident on the recently built Atal Setu, a doctor residing in Parel allegedly attempted suicide by jumping off the sea bridge, located approximately 14km from Mumbai, on Monday afternoon.
ഹൈദരാബാദ്: ബസവതാരകം ഇൻഡോ അമേരിക്കൻ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ സി.ഇ.ഒ ആയി ഡോക്ടർ കുരപതി കൃഷ്ണയ്യയെ നിയമിച്ചു.
ഇൻഡോർ (മധ്യ പ്രദേശ്): സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ ഒരു ആദിവാസിയുടെ (60) ശരീരത്തിൽ കുടുങ്ങിയ മൂന്ന് അമ്പുകൾ നീക്കം ചെയ്ത് ഇൻഡോർ മഹാരാജ യശ്വന്തറാവു (എം.വൈ) ഹോസ്പിറ്റലിലെ ഡോക്ടർമാർ.
റായ് ബറേലി (ഉത്തർ പ്രദേശ്): ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ഒരു ഡോക്ടർ തന്റെ ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.